India

നമ്പർ വൺ മുഖ്യമന്ത്രി ഇത്തവണ നവീൻ പട്നായിക്ക്; തൊട്ടുപിന്നിൽ യോഗി ആദിത്യനാഥ്; ആദ്യ അഞ്ചിൽ നാലുപേരും ബിജെപി മുഖ്യമന്ത്രിമാർ

ദില്ലി: രാജ്യത്തെ മുഖ്യമന്ത്രിമാരുടെ പ്രകടനം വിലയിരുത്തുന്ന ഏറ്റവും ഒടുവിലത്തെ സർവേയിൽ ഫോട്ടോ ഫിനിഷ്. കഴിഞ്ഞ കുറച്ചു നാളുകളായി ഒന്നാം സ്ഥാനത്ത് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആയിരുന്നു, സർവ്വേ പ്രകാരം 52.7 ശതമാനം റേറ്റിംഗോടെ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കാണ് ഒന്നാം സ്ഥാനത്ത്. 51.3 ശതമാനം റേറ്റിംഗോടെ യോഗി ആദിത്യനാഥ് രണ്ടാം സ്ഥാനത്തെത്തി. എന്നാൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ നാലിലും ബിജെപി മുഖ്യമന്ത്രിമാരാണ്.

48.6 ശതമാനം റേറ്റിംഗ് കരസ്ഥമാക്കി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ സ്റ്റാർ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ മൂന്നാം സ്ഥാനത്തെത്തി. ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേലും ത്രിപുര മുഖ്യമന്ത്രി മണിക് സാഹയുമാണ് യഥാക്രമം 42.6 ശതമാനം, 41.4ശതമാനം റേറ്റിംഗ് കരസ്ഥമാക്കൂ നാലും അഞ്ചും സ്ഥാനങ്ങൾ നേടിയത്. കഴിഞ്ഞ 22 വർഷമായി ഒഡീഷയുടെ മുഖ്യമന്ത്രിയാണ് ബിജു ജനതാ ദൾ പാർട്ടിയുടെ സ്ഥാപകനായ നവീൻ പട്നായിക്. ഉത്തർ പ്രദേശിന്റെ ചരിത്രത്തിൽ ആദ്യമായി തുടർഭരണം നേടിയ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്.

Kumar Samyogee

Recent Posts

അഞ്ചാംഘട്ട വോട്ടെടുപ്പിലും തണുത്ത പ്രതികരണം! 60 ശതമാനത്തിലേറെ പോളിംഗ് പിന്നിട്ടത് മൂന്ന് മണ്ഡലങ്ങള്‍ മാത്രം;ഏറ്റവും കൂടുതല്‍ പോളിംഗ് ബാരാബങ്കി ലോക്‌സഭാ മണ്ഡലത്തില്‍

അഞ്ചാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചു.അഞ്ച് മണിവരെയുള്ള കണക്ക് പ്രകാരം അഞ്ചാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന പതിനാല് ലോക്‌സഭാ മണ്ഡലങ്ങളില്‍ 60 ശതമാനത്തിലേറെ…

6 mins ago

അവയവക്കടത്ത് കേസ്!തൃശൂര്‍ സ്വദേശി സബിത്ത് നാസർ റിമാൻഡിൽ ;കൂടുതൽ ഇരകളെന്ന് സൂചന

കൊച്ചി: അവയവക്കടത്ത് കേസില്‍ പിടിയിലായ തൃശൂര്‍ സ്വദേശി സബിത്ത് നാസറിനെ റിമാന്‍ഡ് ചെയ്തു. അങ്കമാലി സെഷന്‍സ് കോടതിയാണ് പ്രതിയെ റിമാന്‍ഡ്…

44 mins ago

ഇറാൻ പ്രസിഡന്റിന്റെ ജീവനെടുത്തത് ഈ വില്ലൻ?

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ ജീവനെടുത്തത് ഈ വില്ലൻ? പുതിയ വിവരങ്ങൾ ഇങ്ങനെ

49 mins ago

ഭീകരാക്രമണ പദ്ധതിയുമായി എത്തിയ ശ്രീലങ്കൻ പൗരന്മാർ പിടിയിലായതെങ്ങനെ

കേന്ദ്ര ഏജൻസികൾ മണത്തറിഞ്ഞു ! എൻ ഐ എയും ഗുജറാത്ത് പോലീസും ചേർന്ന് ആക്രമണ പദ്ധതി തകർത്തു

1 hour ago

അറ്റ്‌ലാൻ്റിക് സമുദ്രത്തിനടിയിൽ 93 ദിവസം താമസം ! മടങ്ങിയെത്തിയത് 10 വയസ് ചെറുപ്പമായി ; പുതിയ റെക്കോർഡും ഇനി ജോസഫ് ഡിറ്റൂരിക്ക് സ്വന്തം

ശാസ്ത്രജ്ഞരുടെ നിർദേശ പ്രകാരം ദിവസങ്ങളോളം കടലിനടിയിൽ താമസിച്ച് മുൻ നാവികസേനാ ഉദ്യോ​ഗസ്ഥൻ. മൂന്ന് മാസത്തിലധികം കൃത്യമായി പറഞ്ഞാൽ 93 ദിവസമാണ്…

2 hours ago