Tuesday, December 23, 2025

പഞ്ചാബ് കോണ്‍ഗ്രസില്‍ ഉള്‍പ്പോര് രൂക്ഷം ; സിദ്ദുവിന്‍റെ ഭാര്യ നവജ്യോത് കൗര്‍ പാര്‍ട്ടി വിട്ടു

ചണ്ഡിഗഢ്: മുന്‍ ക്രിക്കറ്റര്‍ നവജ്യോത് സിംഗ് സിദ്ദുവിന്‍റെ ഭാര്യ നവജ്യോത് കൗര്‍ കോണ്‍ഗ്രസ്സ് വിട്ടു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നവജ്യോത് കൗറിന് സീറ്റ് കൊടുക്കാത്തതിനെത്തുടര്‍ന്നാണ് രാജിയെന്നാണ് സൂചന.

നവജ്യോത് കൗറിന് ചണ്ഡീഗഡ് സീറ്റ് കൊടുക്കാതിരുന്നത് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗാണെന്ന് കൗര്‍ ആരോപിച്ചിരുന്നു. അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്ന് കൗര്‍ നേരത്തെ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ താന്‍ ആര്‍ക്കും സീറ്റ് നിഷേധിച്ചിട്ടില്ലെന്നായിരുന്നു അമരീന്ദര്‍ സിംഗിന്റെ പ്രതികരണം. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് നവജ്യോത് സിംഗ് സിദ്ദു മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.

Related Articles

Latest Articles