തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി ഇന്ന് ദേവിയുടെ കാലരാത്രി ഭാവമാണ് പൂജിക്കുന്നത്.ദുർഗ്ഗയുടെ ഉഗ്രരൂപ ഭാവമായ കാലരാത്രി ദേവിയാണ് ദുഷ്ട ശക്തികളായ ശുംഭനേയും നിശുംഭനേയും നിഗ്രഹിച്ചത്.
ഇന്ന് രാവിലെ ഗണപതിഹോമം, ഉഷപൂജ, പന്തീരടി പൂജകൾ ക്ഷേത്രത്തിൽ നടന്നു .വൈകുന്നേരം 6.45ന് ദീപാരാധനയും രാത്രി 8.30ന് അത്താഴപൂജയും നടക്കും.

ഇന്ന് രാവിലെ 8 മുതൽ 9.30 വരെ ആചാര്യ ലളിത നയിക്കുന്ന കൈമനം അമൃതശക്തി നാരായണീയ സമിതിയുടെയും ഉച്ചക്ക് 1 മുതൽ 2.30 വരെ ആചാര്യ ബിന്ദു നയിക്കുന്ന വെങ്കിടേശ്വര ഭക്തദാസ മണ്ഡലിയുടെയും ലളിതാ സഹസ്രനാമ ജപം നടന്നു. വൈകുന്നേരം 5 മുതൽ ആറര വരെ ആചാര്യൻ കൈലാസ് നയിക്കുന്ന കരമന ദുർഗ്ഗാ പരമേശ്വരി സത്സംഗ സമിതിയുടെയും ലളിതാ സഹസ്രനാമ ജപം ക്ഷേത്രത്തിൽ നടന്നു.

ഭാഗവതാചാര്യൻ പള്ളിക്കൽ സുനിൽ നടത്തുന്ന ദേവീ മാഹാത്മ്യത്തിൽ ഇന്ന് ദേവീ ചരിത മാഹാത്മ്യവും സുരധ വൈശ്യ യോ: വര പ്രധാനവും പദാനുപദ വിശകലനം ചെയ്യുന്നതാണ് .വൈകുന്നേരം മുതൽ വിവിധ കലാപരിപാടികളും അരങ്ങേറും.

