ശ്രീനഗർ: 1200 വർഷം പഴക്കമുള്ള ദുർഗാവിഗ്രഹം വിൽക്കാനുള്ള കശ്മീർ സ്വദേശിയുടെ ശ്രമത്തെ
പൊളിച്ചടുക്കി പോലീസ്. കശ്മീരിലെ ബുദ്ഗാം ജില്ലയിലെ ഖൻസാഹിബ് സ്വദേശി നവാസ് അഹമ്മദ് ഷെയ്‌ക്കിന്റെ വീട്ടിൽ നിന്നാണ് 1200 വർഷം പഴക്കമുള്ള വിഗ്രഹം ജമ്മു കശ്മീർ പോലീസ് കണ്ടെടുത്തത്.

എന്നാൽ പിടിയിലായ നവാസ് അഹമ്മദ് ഷെയ്‌ക്ക് പോലീസിനോട് വെളിപ്പെടുത്തിയത് താൻ ദുർഗാവിഗ്രഹം വിൽക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉച്ചയോടെ ബുദ്ഗാം പോലീസ് ഖാൻസാഹിബ് പ്രദേശത്ത് തെരച്ചിൽ നടത്തിയതും , വിഗ്രഹം കണ്ടെത്തിയതും .
സിംഹാസനത്തിൽ ഇരിക്കുന്ന ദുർഗാദേവിയുടെയും പരിചാരകരുടെയും കരിങ്കല്ലിൽ കൊത്തിയ വിഗ്രഹമാണിത്. സംഭവത്തെ തുടർന്ന് ആർക്കിയോളജി ഓഫീസർമാരുടെ സംഘത്തെ പോലീസ് വിവരമറിയിക്കുകയും അവർ സ്ഥലത്തെത്തുകയും ചെയ്‌തിരുന്നു. പരിശോധനയിൽ 1200 വർഷം പഴക്കമുള്ള ദുർഗാദേവിയുടെ വിഗ്രഹമാണെന്ന് വ്യക്തമായി. എ ഡി 8 ആം നൂറ്റാണ്ടിൽ നിർമ്മിച്ചതാകാമെന്നാണ് ഇവരുടെ നിഗമനം. പോലീസ് കണ്ടെടുത്ത ശിൽപം പുരാവസ്തു കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർക്ക് കൈമാറിയിരിക്കുകയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

