nayanthara
ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്കും സംവിധായകൻ വിഘ്നേഷ് ശിവനും ഇരട്ട കുഞ്ഞുങ്ങൾ പിറന്നത് ഇന്നലെയാണ്. വിഘ്നേഷ് ശിവൻ അദ്ദേഹത്തിന്റെ സോഷ്യൽമീഡിയ വഴിയാണ് താനും ഭാര്യ നയൻതാരയും ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകി എന്ന സന്തോഷം പങ്കുവെച്ചിരിക്കുന്നത്. ആൺകുഞ്ഞുങ്ങളാണ് ഇരുവർക്കും പിറന്നത്.
ആഘോഷപൂർവം നടന്ന ചടങ്ങിൽ പങ്കെടുക്കാനായി ഇന്ത്യൻ സിനിമ ഒന്നാകെ ഒഴുകിയെത്തിയിരുന്നു. തനിക്ക് പിറന്ന ആൺമക്കളെ ഉയിർ, ഉലകം എന്നാണ് വിഘ്നേഷ് ശിവൻ വിശേഷിപ്പിച്ചിരിക്കുന്നത്.
വാടക ഗർഭധാരണത്തിലൂടെയാകാം താരങ്ങൾക്ക് കുഞ്ഞുങ്ങൾ പിറന്നത് എന്നാണ് റിപ്പോർട്ട്. ‘നയനും ഞാനും അമ്മയും അപ്പയും ആയി… ഞങ്ങൾ രണ്ട് ആൺകുഞ്ഞുങ്ങളാൽ അനുഗ്രഹിക്കപ്പെട്ടു.’
‘ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും നമ്മുടെ പൂർവ്വികരുടെ അനുഗ്രഹങ്ങളും ചേർന്ന് എല്ലാ നല്ല ഘടകങ്ങളും ചേർന്ന് രണ്ട് അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തിൽ ഞങ്ങളിലേക്ക് വന്നിരിക്കുന്നു. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് വേണം… ഞങ്ങളുടെ ഉയിരും ഉലകവും… ജീവിതം കൂടുതൽ ശോഭയുള്ളതും മനോഹരവുമാണെന്ന് തോന്നുന്നു.. ദൈവം രണ്ട് മടങ്ങ് വലിയവനാണ്’, വിഘ്നേഷ് ശിവൻ കുറിച്ചു.
ഒപ്പം കുഞ്ഞുങ്ങളുടെ കാലുകൾ നയൻതാരയ്ക്കൊപ്പം ചുംബിക്കുന്നതിന്റെ ചിത്രങ്ങളും വിഘ്നേഷ് ശിവൻ പങ്കുവെച്ചു. നിരവധി പേരാണ് താര ദമ്പതികൾക്ക് ആശംസകളുമായി എത്തിയത്.
എന്നാൽ, ആശംസകൾ പങ്കുവെക്കുന്നതിനൊപ്പം തന്നെ, ഇരുവർക്കുമെതിരെ ഒരുപിടിചോദ്യങ്ങളുമായി മലയാളികളുമെത്തി. നയന്‍താരയുടെ മാസക്കുളി തെറ്റിയത് എന്നുമുതല്‍, വിവാഹത്തിന് മുമ്പ് ഗര്‍ഭിണിയായിരുന്നോ, സറോഗസിയല്ലേ, അമ്മയാകണമെങ്കിൽ നൊന്തുപ്രസവിക്കണം, വിവാഹത്തിന് മുൻപ് ഗർഭിണി ആയിരുന്നോ? തുടങ്ങിയ വഷളന്‍ ചോദ്യങ്ങളിലൂടെ ഇരുവരെയും പരസ്യ വിചാരണ ചെയ്യുകയാണ്.
ഷാരൂഖ് ഖാന്റെ ടീമിൽ ബംഗ്ലാദേശ് കളിക്കാരനെ ഉൾപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധം. പ്രതിഷേധക്കാർക്കെതിരെ ഇമാം അസോസിയേഷൻ പ്രസിഡന്റ്. കലാപം ഉണ്ടാക്കാൻ ഒരു…
ലോകം വീണ്ടും മറ്റൊരു യുദ്ധത്തിന്റെ വക്കിലാണ്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ്…
വാഷിംഗ്ടൺ ഡിസി/കാരക്കാസ്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് .…
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി അഭിപ്രായ സർവ്വേ ! ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം ! PEOPLE OF…
കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…