Celebrity

നയൻതാരയുടെ വാടകഗർഭധാരണത്തിൽ ആശുപത്രിയ്ക്ക് ഗുരുതര വീഴ്ച! വാടകഗർഭധാരണം സംബന്ധിച്ച രേഖകളൊന്നും ആശുപത്രി സൂക്ഷിച്ചിട്ടില്ല; ഗർഭധാരണം നടത്തിയ യുവതിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമല്ല: ലൈസൻസ് റദ്ദാക്കണമെന്ന് അന്വേഷണ സമിതി

ചെന്നൈ: തെന്നിന്ത്യൻ താരദമ്പതികളായ നയൻതാരയും വിഘ്‌നേഷ് ശിവനും വാടകഗർഭധാരണത്തിനായി ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് തമിഴ്‌നാട് സർക്കാ‌ർ നിയോഗിച്ച അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു. വാടകഗർഭധാരണം സംബന്ധിച്ച് ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ തമിഴ്‌നാട് സർക്കാ‌രിന്റെ ആരോഗ്യവകുപ്പ് സ്വമേധയാ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ പുറത്തുവന്ന റിപ്പോർട്ടിലാണ് ആശുപത്രിയ്ക്ക് വീഴ്ച സംഭവിച്ചതെന്ന് ചൂണ്ടികാട്ടിയിരിക്കുന്നത്.

താരദമ്പതികളെ ചികിത്സിച്ച ആശുപത്രി വാടകഗർഭധാരണം സംബന്ധിച്ച രേഖകളൊന്നും സൂക്ഷിക്കാത്തത് ഗുരുതരമായ വീഴ്‌ചയാണെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. അതിനാൽ തന്നെ ആശുപത്രിയുടെ ലൈസൻസ് എന്തുകൊണ്ട് റദ്ദാക്കിക്കൂടെന്നും സമിതിയുടെ റിപ്പോർട്ടിൽ ആരായുന്നു. ഗർഭധാരണം നടത്തിയ യുവതി നയൻതാരയുടെ ബന്ധുവല്ലെന്നും റിപ്പോർട്ടുകളുണ്ട്. വിവാഹിതയായ ഇവർക്ക് ഒരു കുട്ടിയുണ്ട്. എന്നാൽ ഗർഭധാരണം നടത്തിയ യുവതിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങളും ആശുപത്രിയിൽ ഇല്ല.

അതേസമയം, നയൻതാരയും വിഘ്‌നേഷും വാടകഗർഭധാരണം സംബന്ധിച്ച നിയമങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്ന് സമിതിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. നയൻതാരയും വിഘ്നേഷ് ശിവനും 2016 മാർച്ച് 11ന് നിയമപരമായി വിവാഹിതരായെന്നും വാടക ഗർഭധാരണത്തിന് വേണ്ട എല്ലാ നടപടിക്രമങ്ങളും മാർഗ നിർദേശങ്ങളും പാലിച്ചെന്നും റിപ്പോർട്ടിലുണ്ട്. വാടക ഗർഭധാരണത്തിന് ദമ്പതികൾ കാത്തിരിക്കേണ്ട കാലയളവ് പാലിച്ചിട്ടുണ്ട്. എല്ലാ രേഖകളും ദമ്പതികൾ സമർപ്പിച്ചിട്ടുണ്ടെന്നും അന്വേഷണസമിതി വ്യക്തമാക്കുന്നു.

ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​ടെ​ ​മാ​താ​പി​താ​ക്ക​ളാ​യ​ ​വി​വ​രം ഒക്ടോബർ 9ന് വിഘ്‌നേഷ് ശിവനാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പിന്നാലെ വാടകഗർഭധാരണത്തെച്ചൊല്ലി വിവാദങ്ങളും ഉടലെടുക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് അഞ്ച് വർഷം കഴിയാതെ വാടക ഗർഭധാരണത്തിന് നിലവിൽ രാജ്യത്ത് നിയമം അനുവദിക്കുന്നില്ല. കുഞ്ഞുങ്ങൾ ജനിച്ച വിവരം പുറത്തു വന്നതിനു പിന്നാലെ ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്.

എന്നാൽ ആറുവർഷം മുമ്പ് വിവാഹം രജിസ്റ്റർ ചെയ്തിരുന്നുവെന്നും കഴിഞ്ഞ ഡിസംബറിലാണ് വാടകഗർഭധാരണത്തിന് നടപടികൾ തുടങ്ങിയതെന്നും താരദമ്പതികൾ തമിഴ്നാട് ആരോഗ്യവകുപ്പിന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചു. വിവാഹം രജിസ്റ്റർ ചെയ്തതിന്റെ രേഖകളും ഇതോടൊപ്പം ഇരുവരും സമർപ്പിച്ചിരുന്നു.

B4 Admin

Recent Posts

കൃത്രിമബുദ്ധിയുടെ കാലഘട്ടത്തിൽ വേദാന്ത യുക്തിയും ദയാനന്ദ പാരമ്പര്യവും പ്രസക്തമാകുന്നു! കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ദിനാചരണത്തിൽ ആചാര്യശ്രീ രാജേഷ്!

വിവരസാങ്കേതികവിദ്യയും കൃത്രിമബുദ്ധിയും ലോകത്തെ കീഴടക്കുന്ന വർത്തമാനകാലത്ത് സത്യവും അസത്യവും തിരിച്ചറിയാൻ മഹർഷി ദയാനന്ദ സരസ്വതി വെട്ടിത്തുറന്ന പഠനരീതി ഏറെ അനിവാര്യമാണെന്ന്…

47 minutes ago

ഭാരതത്തിന്റെ ബ്രഹ്മോസ് മിസൈലിൽ ഫിലിപ്പീൻസ് സംതൃപ്തം: പ്രതിരോധ സഹകരണം ശക്തമാക്കാൻ സൗഹൃദരാജ്യം

ഭാരതത്തിന്റെ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയ്ക്ക് രാജ്യാന്തര തലത്തിൽ ലഭിക്കുന്ന അംഗീകാരത്തിന്റെ പുതിയ ഉദാഹരണമായി ബ്രഹ്മോസ് മിസൈലിനെക്കുറിച്ച് ഫിലിപ്പീൻസ് അംബാസഡർ ജോസൽ…

13 hours ago

സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര വിൽപ്പന വിലക്ക് തുടരും: നിയന്ത്രണം നീക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര ഭക്ഷണത്തിന്റെ തയ്യാറാക്കൽ, വിൽപ്പന, സംഭരണം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ഹോട്ടൽ…

18 hours ago

സിയാറ്റിലിൽ ദീപാവലി ആഘോഷത്തിന് നേരെ ആന്റി-ഹിന്ദു പ്രതിഷേധം: ‘ഹിന്ദുക്കളെ നാടുകടത്തണം’ എന്ന മുദ്രാവാക്യവുമായി ജേക്ക് ലാങ്

അമേരിക്കയിലെ സിയാറ്റിലിൽ നടന്ന ദീപാവലി ആഘോഷത്തിനിടെ ഹിന്ദു സമൂഹത്തെ ലക്ഷ്യമിട്ട് വംശീയ അധിക്ഷേപവുമായി തീവ്ര വലതുപക്ഷ പ്രവർത്തകൻ ജേക്ക് ലാങും…

18 hours ago

320 ബാങ്ക് അക്കൗണ്ടുകൾ103 കോടിയുടെ സ്വത്ത്: ബിഎൽഎം കേസിൽ കുരുക്ക് മുറുകുന്നു! സാധാരണക്കാരുടെ നിക്ഷേപം എവിടെപ്പോയി?

കൊച്ചി: നിക്ഷേപകരുടെ പണം എവിടെപ്പോയി? കോടികളുടെ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ ആരൊക്കെ? ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ…

18 hours ago

നക്സൽ ഭീതി ഒഴിഞ്ഞുപോയ ബസ്തറിൽ തിളക്കമാർന്ന ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി: രാജ്യത്തിന്റെ സുരക്ഷാ ചരിത്രത്തിലെ സുവർണ്ണ അധ്യായമെന്ന് പ്രശംസ!

പലതറകളിലായി രാജ്യത്തിന്റെ വളർച്ചയെ ദശാബ്ദങ്ങളോളം തടഞ്ഞുനിർത്തിയിരുന്ന നക്സൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഭാരതം സമ്പൂർണ്ണ വിജയം കൈവരിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലി…

19 hours ago