Categories: KeralaPolitics

ശിവസേന ബാന്ധവം… എൻ സി പിയെ ചുമക്കാൻ പിണറായി ഇത്തിരി പാടുപെടും

മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം നല്‍കി മന്ത്രിസ്ഥാനങ്ങടക്കം അധികാരസ്ഥാനങ്ങള്‍ ഏറ്റെടുക്കുന്നതോടെ കേരളത്തിലടക്കം ഇടതുവലതു പാര്‍ട്ടികള്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയിൽ. ദേശീയ തലത്തിലും കേരളത്തിലും മതേതരത്വം വീമ്പിളക്കുന്ന കോണ്‍ഗ്രസിനാണ് ശിവസനേ സഖ്യത്തെ സംബന്ധിച്ചു പൊതുജനമധ്യത്തില്‍ വിശദീകരിക്കേണ്ടിവരുക . എന്നാല്‍, സിപിഎമ്മിനാകട്ടെ കേരളത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ സ്വീകരിക്കേണ്ടി വരും. എന്‍സിപിയുടെ ഒരു മന്ത്രി അടക്കം മൂന്ന് എംഎല്‍എമാരാണ് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫില്‍ അംഗമായുള്ളത്. ശിവസേനയെ പോലെ ഒരു പാര്‍ട്ടിയെ നയിക്കുന്ന മന്ത്രിസഭയില്‍ അംഗമായ എന്‍സിപിയുടെ ഒരു മന്ത്രി ഇടതുപക്ഷ സര്‍ക്കാരില്‍ അംഗമായിരിക്കുന്നതിന്റെ ധാര്‍മികത വരും ദിവസങ്ങളില്‍ ചൂടേറിയ ചര്‍ച്ചയ്ക്കു വഴിവയ്ക്കും. നിലവില്‍ എ.കെ. ശശീന്ദ്രന്‍ ഗതാഗത വുകുപ്പ് മന്ത്രിയാണ്. തോമസ് ചാണ്ടി, മാണി സി. കാപ്പന്‍ എന്നിവര്‍ എംഎല്‍എമാരും.

ബിജെപിയെ വര്‍ഗീയ കക്ഷിയായി കണക്കാക്കുന്ന സിപിഎം ഇതുവരെ ശിവസേന-എന്‍സിപി സഖ്യത്തെ സംബന്ധിച്ചു പരസ്യപ്രതികരണം നടത്തിയിട്ടില്ല. നേരത്തേ, ബിജെപി സര്‍ക്കാരിന് എന്‍സി നേതാവ് അജിത് പവാര്‍ പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍, ബിജെപിയുമായ സഖ്യമുണ്ടാക്കുന്നവരുമായി തങ്ങള്‍ക്ക് ബന്ധമുണ്ടാകില്ലെന്നും അവര്‍ക്കെതിരേ അച്ചടക്ക നടപടി ഉണ്ടാകുമെന്നുമാണ് ശശീന്ദ്രന്‍ പ്രതികരിച്ചത്. എന്നാല്‍, ശിവസേന മതേതര കക്ഷിയാണോ എന്നു പ്രതികരിക്കാന്‍ ശശീന്ദ്രന്‍ തയാറായില്ല.

അതേസമയം, ബിജെപിയെ ഒഴിവാക്കാനാണ് ശിവസേനയെ പിന്തുണയ്ക്കുന്നതെന്ന നിലപാടാണ് ദേശീയതലത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. എന്നാല്‍, മഹാരാഷ്ട്ര മന്ത്രിസഭയില്‍ കോണ്‍ഗ്രസ് അംഗമാകുമോ എന്നതില്‍ അന്തിമതീരുമാനം ഉണ്ടായിട്ടില്ല. എന്നാല്‍, ഉപമുഖ്യമന്ത്രിപദം ഉള്‍പ്പെടെ സ്ഥാനങ്ങള്‍ എന്‍സിപി ഏറ്റെടുക്കുന്നതോടെ ദേശീയതലത്തില്‍ യുപിഎയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് അതിനും മറുപടി നല്‍കേണ്ടിവരും. ശിവസേ സഖ്യത്തെ ചൊല്ലി കോണ്‍ഗ്രസിലെ ചില നേതാക്കള്‍ക്ക് എതിര്‍പ്പ് ശക്തമാണ്. എന്നാല്‍, മഹാരാഷ്ട്ര പ്രാദേശിക ഘടകത്തിന്റെ തീരുമാനം അംഗീകരിക്കുന്നു എന്ന നിലപാട് മാത്രമാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇപ്പോള്‍ സ്വീകരിക്കുന്നത്.

B4 Admin

Recent Posts

ദേശീയ തലത്തിൽ വീണ്ടും എൻഡിഎ തരംഗം: നന്ദിഗ്രാമിലും അസമിലും ബിജെപിക്ക് ചരിത്ര മുന്നേറ്റം

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…

13 hours ago

ഒക്ടോബര്‍ 10ലെ ജന്തര്‍ മന്തര്‍ പ്രതിഷേധത്തിന് അനുമതിയില്ല. ഒത്തുചേരലുകള്‍ നിയമവിരുദ്ധം, പങ്കെടുത്താല്‍ ദീര്‍ഘകാലം നിയമനടപടി നേരിടേണ്ടിവരും. സിജെപിക്ക് ദില്ലി പൊലീസ് ഡിസിപിയുടെ ശക്തമായ മുന്നറിയിപ്പ്

ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…

1 day ago

വോട്ട് മോഷണം ആരോപണങ്ങള്‍ക്ക് തെളിവെവിടെ. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ 42 മുന്‍ ജഡ്ജിമാര്‍. ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…

1 day ago

ജാഗ്രത പാലിക്കുക, വീടുകള്‍ക്കുള്ളില്‍ തന്നെ തുടരുക. ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദിയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…

1 day ago

യുപിയില്‍ ടാങ്കര്‍ മറിഞ്ഞ് 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍. അപകടസാധ്യത വകവെക്കാതെ ഡീസല്‍ സംഭരിക്കാന്‍ ബക്കറ്റുകളുമായി നാട്ടുകാരുടെ പരക്കംപാച്ചില്‍

ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…

1 day ago

ചൂതാട്ടത്തിന് പണം കണ്ടെത്താന്‍ 14 വിവാഹങ്ങള്‍. ഒടുവില്‍ യുഎസ് യുവതിക്ക് തടവും കോടികളുടെ പിഴയും

തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…

1 day ago