2024 ൽ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പുകൾക്ക് ഒരു മുഴം മുൻപേ തുടക്കം കുറിച്ചിരിക്കുകയാണ് ബി.ജെ.പി. ncp ബി.ജെ.പിയുമായി സഖ്യം പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ പാർട്ടികൾ ഒന്നിളകിയിരിക്കുകയാണ്. ഇപ്പോഴിതാ കോൺഗ്രസ് നേതാവ് ശശിതരൂരിന്റെ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
2024 ലെ തെരഞ്ഞെടുപ്പിൽ ആരാണ് ഏറ്റവും മികച്ച പ്രധാനമന്ത്രി സ്ഥാനാർഥി എന്ന അവതാരകന്റെ ചോദ്യത്തിന് നരേന്ദ്രമോദി എന്നാണ് ശശി തരൂർ ഉത്തരം നൽകുന്നത്. മാത്രമല്ല, അതിൽ സംശയമുണ്ടോ എന്നും ശശി തരൂർ ചോദിക്കുന്നു. ഇതിനർദ്ധം കോൺഗ്രസിലെ നേതാക്കൾക്ക് പോലും രാഹുൽ ഗാന്ധി ഒരു മികച്ച സ്ഥാനാന്തർത്തിയാണെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കില്ല എന്നതാണ്.
അതേസമയം, രാജ്യത്ത് വരാൻ പോകുന്ന തിരഞ്ഞെടുപ്പ് ചിത്രം കൂടുതൽ വ്യക്തമാകുന്നതാണ് നിലവിലെ സംഭവവികാസങ്ങൾ. ദേശീയ രാഷ്‌ട്രീയത്തിൽ നടക്കുന്ന ചടുലമായ നീക്കങ്ങളാണ് കഴിഞ്ഞ ഏതാനം ദിവസങ്ങൾക്കുള്ളിൽ നടന്നത്. എന്നാൽ കോൺഗ്രസിനോ രാഹുലിനൊ ഈ പ്രതിസന്ധി തരണം ചെയ്യാനുള്ള കരുത്തില്ല എന്നത് പ്രതിപക്ഷത്തിന്റെ പോരായ്മയായാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ അനുമാനം. ബിജെപിയുടെ തലയെടുപ്പിനൊപ്പം എത്താൻ നടത്തുന്ന നീക്കങ്ങൾക്ക് കോൺഗ്രസ് തിരിച്ചടി നേരിടുന്ന സമയത്താണ് വൈഎസ്ആർ കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ ബിജെപി അനുകൂല നീക്കമെന്നതും ദേശീയ രാഷ്‌ട്രീയചിത്രത്തിന് കൂടുതൽ വ്യക്തത നൽക്കുന്നുണ്ട്.
ഏകീകൃത സിവിൽ കോഡ് ചർച്ചാവിഷയമായി തുടരുന്ന സമയത്ത് ഇരുപാർട്ടികളുടെയും ബിജെപി അനുകൂല ചായിവ് പ്രതിപക്ഷത്തിന് എൽപ്പിക്കുന്നത് വലിയ മുറിവാണ്. നിലവിൽ ബിൽ രാജ്യസഭയിൽ എത്തിയാൽ പാസാക്കാനാവശ്യമായ അംഗസംഖ്യ ബിജെപിയ്‌ക്കില്ല. എന്നാൽ ഇതിനെ അനുകൂലിക്കുന്ന ഇതര പാർട്ടികൾക്കൊപ്പം വൈഎസ്ആർ കോൺഗ്രസും കൂടി എത്തിയാൽ ബിൽ പാസാക്കുന്നത് ബിജെപിയ്‌ക്ക് അനായാസം സാധിക്കും. ഇത്തരത്തിൽ എൽഡിഎ പ്ലസ് എന്നത് സാധ്യമായാൽ ഇന്ത്യൻ രാഷ്‌ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപീകൃതമാകും എന്നത് നിശ്ചയമാണ്.
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന് മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…