Wednesday, May 29, 2024
spot_img

എൻഡിഎ പ്ലസ് ! കോൺഗ്രസിന് പോലും പപ്പുമോനെ വേണ്ട !!

2024 ൽ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പുകൾക്ക് ഒരു മുഴം മുൻപേ തുടക്കം കുറിച്ചിരിക്കുകയാണ് ബി.ജെ.പി. ncp ബി.ജെ.പിയുമായി സഖ്യം പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ പാർട്ടികൾ ഒന്നിളകിയിരിക്കുകയാണ്. ഇപ്പോഴിതാ കോൺഗ്രസ് നേതാവ് ശശിതരൂരിന്റെ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

2024 ലെ തെരഞ്ഞെടുപ്പിൽ ആരാണ് ഏറ്റവും മികച്ച പ്രധാനമന്ത്രി സ്ഥാനാർഥി എന്ന അവതാരകന്റെ ചോദ്യത്തിന് നരേന്ദ്രമോദി എന്നാണ് ശശി തരൂർ ഉത്തരം നൽകുന്നത്. മാത്രമല്ല, അതിൽ സംശയമുണ്ടോ എന്നും ശശി തരൂർ ചോദിക്കുന്നു. ഇതിനർദ്ധം കോൺഗ്രസിലെ നേതാക്കൾക്ക് പോലും രാഹുൽ ഗാന്ധി ഒരു മികച്ച സ്ഥാനാന്തർത്തിയാണെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കില്ല എന്നതാണ്.

അതേസമയം, രാജ്യത്ത് വരാൻ പോകുന്ന തിരഞ്ഞെടുപ്പ് ചിത്രം കൂടുതൽ വ്യക്തമാകുന്നതാണ് നിലവിലെ സംഭവവികാസങ്ങൾ. ദേശീയ രാഷ്‌ട്രീയത്തിൽ നടക്കുന്ന ചടുലമായ നീക്കങ്ങളാണ് കഴിഞ്ഞ ഏതാനം ദിവസങ്ങൾക്കുള്ളിൽ നടന്നത്. എന്നാൽ കോൺഗ്രസിനോ രാഹുലിനൊ ഈ പ്രതിസന്ധി തരണം ചെയ്യാനുള്ള കരുത്തില്ല എന്നത് പ്രതിപക്ഷത്തിന്റെ പോരായ്മയായാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ അനുമാനം. ബിജെപിയുടെ തലയെടുപ്പിനൊപ്പം എത്താൻ നടത്തുന്ന നീക്കങ്ങൾക്ക് കോൺഗ്രസ് തിരിച്ചടി നേരിടുന്ന സമയത്താണ് വൈഎസ്ആർ കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ ബിജെപി അനുകൂല നീക്കമെന്നതും ദേശീയ രാഷ്‌ട്രീയചിത്രത്തിന് കൂടുതൽ വ്യക്തത നൽക്കുന്നുണ്ട്.

ഏകീകൃത സിവിൽ കോഡ് ചർച്ചാവിഷയമായി തുടരുന്ന സമയത്ത് ഇരുപാർട്ടികളുടെയും ബിജെപി അനുകൂല ചായിവ് പ്രതിപക്ഷത്തിന് എൽപ്പിക്കുന്നത് വലിയ മുറിവാണ്. നിലവിൽ ബിൽ രാജ്യസഭയിൽ എത്തിയാൽ പാസാക്കാനാവശ്യമായ അംഗസംഖ്യ ബിജെപിയ്‌ക്കില്ല. എന്നാൽ ഇതിനെ അനുകൂലിക്കുന്ന ഇതര പാർട്ടികൾക്കൊപ്പം വൈഎസ്ആർ കോൺഗ്രസും കൂടി എത്തിയാൽ ബിൽ പാസാക്കുന്നത് ബിജെപിയ്‌ക്ക് അനായാസം സാധിക്കും. ഇത്തരത്തിൽ എൽഡിഎ പ്ലസ് എന്നത് സാധ്യമായാൽ ഇന്ത്യൻ രാഷ്‌ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപീകൃതമാകും എന്നത് നിശ്ചയമാണ്.

Related Articles

Latest Articles