പൂനെ : രാജ്യത്തെ അറുപത്തിയഞ്ച് ശതമാനം ജനങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയെ മൂന്നാം തവണയും അധികാരത്തിൽ വരാൻ ആഗ്രഹിക്കുന്നുവെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. കൂടാതെ എൻഡിഎ 400-ലധികം സീറ്റുകൾ നേടുമെന്നും അജിത് പവാർ വ്യക്തമാക്കി. ബാരാമതിയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിക്ക് കീഴിലുള്ള എൻഡിഎ സർക്കാരിനെ മൂന്നാംതവണയും അധികാരത്തിലേറ്റാൻ ഞാൻ ഉൾപ്പെടെയുള്ള പ്രവർത്തകർ കഠിനാധ്വാനം ചെയ്യും. ലോക്സഭയിൽ 400-ലധികം സീറ്റുകൾ നേടുന്നതിന് എൻഡിഎ ഒറ്റക്കെട്ടായി പ്രവർത്തിക്കും. പാർട്ടിക്കകത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കരുതെന്നും മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയിലുള്ള പരാമർശങ്ങൾ നടത്തരുതെന്നും അജിത് പവാർ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു.

