സഹകരണ മേഖലയിലെ പ്രതിസന്ധിയുടെ ഇരകളായ നിക്ഷേപകരുടെ വിവിധ ആവശ്യങ്ങൾ ഏറ്റെടുത്ത് എൻ ഡി പി. സമരപരിപാടികളുടെ ഒന്നാം ഘട്ടം എന്ന നിലയിൽ ശനിയാഴ്ച്ച നിക്ഷേപകരുടെ സെക്രട്ടറിയേറ്റ് ധർണ്ണ സംഘടിപ്പിക്കും. ധർണ്ണയോടൊപ്പം നിക്ഷേപകരുടെ ഒപ്പുശേഖരണവും നടക്കും. നിക്ഷേപകർ ഒപ്പിട്ട പരാതി സംസ്ഥാന മുഖ്യമന്ത്രിക്കും, സഹകരണ മന്ത്രിക്കും, കേന്ദ്ര ധനകാര്യ മന്ത്രിക്കും, ഗവർണർക്കും നൽകും. ജില്ലാ സഹകരണ ബാങ്കുകൾ പുനഃസ്ഥാപിക്കുക, നിക്ഷേപങ്ങൾ സമയബന്ധിതമായി തിരികെ നൽകുക, നിക്ഷേപകർക്ക് സമാശ്വാസ തുക നൽകുക, സഹകരണ മേഖലയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന മുന്നോട്ടുവയ്ക്കും. എൻ ഡി പി സംസ്ഥാന പ്രസിഡന്റ് വി എസ് മനോഹരൻപിള്ള ധർണ്ണ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് ഫാ. ജോർജ് മാത്യു, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഇരുമ്പിൽ വിജയൻ തുടങ്ങിയ എൻ ഡി പി യുടെ സംസ്ഥാന ജില്ലാ നേതാക്കൾ ധർണ്ണയിൽ പങ്കെടുക്കും.
ചികിത്സയ്ക്കും മക്കളുടെ വിവാഹത്തിനും ഉപരിപഠനത്തിനും സമയത്ത് നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനാൽ നിരവധി നിക്ഷേപകർ ഇതിനോടകം ആത്മഹത്യ ചെയ്തിട്ടുണ്ട്. രാജ്യം കണ്ട ഏറ്റവുംവലിയ സഹകരണ നിക്ഷേപത്തട്ടിപ്പുകൾ കണ്ടിട്ടും രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക നായകരും ക്രമക്കേടുകളെ വെള്ളപൂശുകയാണെന്നും ഇനിയൊരു ആത്മഹത്യ ഉണ്ടാകാതിരിക്കാൻ എൻ ഡി പി നിക്ഷേപകർക്കൊപ്പം നിൽക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
ഏകദേശം 16000 ത്തോളം സഹകരണ സംഘങ്ങളിലായി കോടിക്കണക്കിന് രൂപയുടെ ചെറുതും വലുതുമായ നിക്ഷേപങ്ങൾ കെട്ടിക്കിടക്കുന്നു. കേരളത്തിലെ ഭൂരിഭാഗം സഹകരണ ബാങ്കുകളും പ്രതിസന്ധിയിലാണ്. ഒരു ജീവിതകാലം കൊണ്ട് സമ്പാദിച്ച നിക്ഷേപങ്ങൾ നിർണ്ണായകമായ അവസരങ്ങളിൽ തിരികെ കിട്ടാത്ത സാഹചര്യമുണ്ട്. തട്ടിപ്പുകാർ രാഷ്ട്രീയ പിന്തുണയോടെ മുൻകൂർ ജാമ്യമെടുത്ത് നടക്കുന്നു. പല സഹകരണ സ്ഥാപനങ്ങളുടെയും മുന്നിൽ നിക്ഷേപകർ ജലപാനമില്ലാതെ സമരം ചെയ്യുന്നു. അസംഘടിതരായ നിക്ഷേപകരുടെ രോദനം കേൾക്കാൻ ആരുമില്ലാത്ത അവസ്ഥയുണ്ടെന്നും ഈ സാഹചര്യത്തിലാണ് എൻ ഡി പി സഹകരണ നിക്ഷേപകരുടെ പ്രശ്നം ഏറ്റെടുക്കുന്നതെന്നും സമരസമിതി അറിയിച്ചു.
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…