Sunday, December 21, 2025

‘ചെറുപ്പത്തില്‍ ലൈംഗിക ചൂഷണത്തിന് ഇരയായിരുന്നു’; ഭയം കാരണം ആരോടും പറഞ്ഞില്ല; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പ്രമുഖ നടി

മുംബൈ: ബാല്യകാലത്തിൽ നേരിട്ട ലൈംഗിക ആക്രമണങ്ങളെക്കുറിച്ച്​ വെളിപ്പെടുത്തി നടി ബോളിവുഡ് താരം നീന ഗുപ്ത. ‘സച്ച്‌ കഹൂന്‍ തോ’ എന്ന പേരില്‍ പുറത്തിറങ്ങിയ ആത്മകഥയിലാണ് സ്‌കൂള്‍ കാലഘട്ടത്തിലെ നല്ലതും മോശവുമായ ഓര്‍മകള്‍ നീന ഗുപ്ത പങ്കുവെയ്ക്കുന്നത്.

തന്റെ ചെറുപ്രായത്തില്‍ ഒരു ഡോക്ടറും, തുന്നല്‍ക്കാരനും തന്നെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ട്. ഭയം കാരണം അമ്മയോട് അതേ പറ്റി പറയാനായില്ലെന്നാണ് നീന ആത്മകഥയില്‍ വ്യക്തമാക്കുന്നു.
വസ്ത്രം തയ്‌ക്കാന്‍ വേണ്ട അളവെടുക്കുമ്ബോള്‍ മോശമായ രീതിയില്‍ അയാള്‍ തന്നെ സ്പര്‍ശിച്ചിരുന്നതായി അവര്‍ പറയുന്നു.

പതിനാറാം വയസിൽ ഒരു സുഹൃത്തിന്റെ സഹോദരൻ തന്നെ ലൈംഗികമായ രീതിയിൽ സമീപിച്ചിരുന്നു എന്നും നടി തുറന്നു പറയുന്നു. അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞ ഉടനെയാണ് ഈ സംഭവം ഉണ്ടായതെന്നും എന്നാൽ അദ്ദേഹത്തെയോ കുടുംബത്തെയോ അപകീർത്തിപ്പെടുത്താത്ത വിധത്തിൽ അദ്ദേഹത്തിന്റെ ലൈംഗികമായ പെരുമാറ്റത്തെ തള്ളിക്കളഞ്ഞതായും നടി പറയുന്നു.

ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും അനുഭവിക്കേണ്ടി വരാറുണ്ട്. അവര്‍ക്കെല്ലാം തന്നെ സ്വന്തം മാതാപിതാക്കളോട് ഇത് തുറന്ന് പറയാന്‍ ഭയമാണ്. കാരണം അതോടെ ആകെയുള്ള സ്വാതന്ത്ര്യം കൂടി ചിലപ്പോള്‍ നഷ്ടപ്പെടുമോ എന്ന ഭയമാണെന്ന് നീന ആത്മകഥയിൽ വ്യക്തമാക്കുന്നു.

Related Articles

Latest Articles