ജാവലിന്‍ ത്രോയില്‍ ഒരു സ്വർണ്ണമടക്കം 2 ഒളിമ്പിക്‌സ് മെഡലുകൾ നേടി ഭാരതത്തിന്റെ അഭിമാനതാരമായ നീരജ് ചോപ്ര വിവാഹിതനായി. സമൂഹ മാദ്ധ്യമത്തിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. വിവാഹത്തിന്റെ ചിത്രങ്ങളും അദ്ദേഹം പോസ്റ്റുചെയ്തിട്ടുണ്ട്. ഹിമാനിയാണ് 27-കാരനായ നീരജ് ചോപ്രയുടെ ജീവിതപങ്കാളി. വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നീരജ് ചോപ്ര അതീവ രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നു. സാമൂഹികമാധ്യമങ്ങളില്‍ അദ്ദേഹം തന്നെ വിവരം പങ്കുവെച്ചപ്പോഴാണ് ലോകം ഇക്കാര്യം അറിയുന്നത്.
‘ജീവിതത്തിന്റെ പുതിയൊരധ്യായം എന്റെ കുടുംബത്തോടൊപ്പം ആരംഭിച്ചു. ഞങ്ങളെ ഈ നിമിഷത്തിലേക്ക് കൊണ്ടുവന്ന് ഒന്നിപ്പിച്ച എല്ലാവരുടേയും അനുഗ്രഹങ്ങള്‍ക്ക് നന്ദി. ഏറെ സന്തോഷത്തോടെ നീരജ്, ഹിമാനി.’ -ചിത്രങ്ങള്‍ക്കൊപ്പം നീരജ് ചോപ്ര കുറിച്ചു.

