Tuesday, December 16, 2025

നീറ്റ് പരീക്ഷ തത്ക്കാലം റദ്ദാക്കില്ലെന്ന് ധർമ്മേന്ദ്ര പ്രധാൻ ! കുറ്റക്കാർ എത്ര ഉന്നതരായാലും കർശന നടപടിയെന്നും കേന്ദ്രവിദ്യാഭ്യാസ മന്ത്രി

നീറ്റ് പരീക്ഷ തത്ക്കാലം റദ്ദാക്കില്ലെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. നീറ്റ് പരീക്ഷ ക്രമക്കേട് വിവാദവുമായി ബന്ധപ്പെട്ട് ദില്ലിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബിഹാറിലേത് ഒറ്റപ്പെട്ട സംഭവമാണെന്നും ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ബാധിക്കാന്‍ പാടില്ലെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

“നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നതതലസമിതി രൂപവത്കരിക്കും. വിദ്യാർത്ഥികളുടെ താത്പര്യം സംരക്ഷിക്കും. സുതാര്യതയില്‍ വിട്ടുവീഴ്ചയില്ല. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളില്‍ ബിഹാര്‍ സര്‍ക്കാരില്‍നിന്ന് വിവരം തേടിയിരുന്നു.ചില വിവരങ്ങള്‍ അവരില്‍നിന്ന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തും. കുറ്റക്കാർ എത്ര ഉന്നതരായാലും കർശന നടപടി എടുക്കും” – ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു

Related Articles

Latest Articles