Sunday, December 21, 2025

നീറ്റ് പിജി പരീക്ഷ ! കേരളത്തിൽ നിന്നുള്ളവർക്ക് സംസ്ഥാനത്ത് തന്നെ സെന്ററുകൾ അനുവദിക്കും ! നടപടി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിന് പിന്നാലെ

നീറ്റ് പിജി പരീക്ഷയിൽ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സംസ്ഥാനത്ത് തന്നെ സെന്ററുകൾ അനുവദിക്കും. ആവശ്യമുന്നയിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ കത്ത് നൽകിയതിന് പിന്നാലെയാണ് നടപടി. കേരളത്തിൽ നിന്ന് നീറ്റ് പിജി പരീക്ഷ എഴുതുന്ന 25000 ത്തോളം വിദ്യാർത്ഥികൾക്ക് തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും. കേരളത്തിലെ വിദ്യാർഥികൾക്ക് നീറ്റ്-പിജി പരീക്ഷയുടെ കേന്ദ്രങ്ങൾ അനുവദിച്ചത് വിദൂര സ്ഥലങ്ങളിലെന്ന് വ്യാപക പരാതി ഉയര്‍ന്നതോടെ രാജീവ് ചന്ദ്രശേഖര്‍ വിഷയത്തിൽ ഇടപെടുകയായിരുന്നു. കേന്ദ്രആരോഗ്യ മന്ത്രി ജെ പി നദ്ദയുമായി അദ്ദേഹം ഇക്കാര്യം ചർച്ച ചെയ്യുകയും ചെയ്തിരുന്നു.

കേരളത്തിലെ വിദ്യാർഥികൾക്ക് ആന്ധ്രയുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ദില്ലിയിലെ വിദ്യാർഥികൾ പരീക്ഷയെഴുതാനായി ഉത്തർപ്രദേശിലും രാജസ്ഥാനിലും പോകണം. രാജ്യത്താകമാനം രണ്ടര ലക്ഷം എംബിബിഎസ് ബിരുദധാരികളാണ് പരീക്ഷയെഴുതുന്നത്.ളം പേർ പരീക്ഷയെഴുതുന്നുണ്ട്.

അപേക്ഷിക്കുന്ന സമയം പരീക്ഷാ കേന്ദ്രം തെരഞ്ഞെടുക്കാനുള്ള നാല് ഓപ്ഷനാണുണ്ടായിരുന്നത്. കേരളത്തിലെ മിക്ക ജില്ലകളിലും കേന്ദ്രങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, അപേക്ഷിക്കുമ്പോൾ കേരളത്തിലെ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാനുള്ള സമയം സാങ്കേതിക തകരാര്‍ കാരണം മിക്കവരും ആന്ധ്ര തെരഞ്ഞെടുക്കാൻ നിർബന്ധിക്കപ്പെടുകയായിരുന്നു എന്നാണ് പരാതി ഉയർന്നത്.

Related Articles

Latest Articles