Featured

മതപരിവർത്തനത്തിന് ശ്രമിച്ചത് മുഴുവൻ മുസ്ലിങ്ങളെന്ന് നെഹ്‌റു ; വൈറലായി വീഡിയോ !

നിരവധി വികസന പ്രവർത്തനങ്ങളിലൂടെ ഭാരതത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചിരിക്കുകയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ. ഹിന്ദുത്വ ആശയങ്ങളെ ഉൾക്കൊണ്ടാണ് കേന്ദ്ര സർക്കാർ ചില പ്രവർത്തനങ്ങൾ ചെയ്യുന്നത്. എന്നാൽ, പ്രതിപക്ഷ പാർട്ടികൾ കേന്ദ്ര സർക്കാർ എന്ത് ചെയ്താലും അത് നല്ലതാണെങ്കിൽ പോലും അംഗീകരിച്ചു നൽകാറില്ല. ഭാരതത്തെ നരേന്ദ്ര മോദി സർക്കാർ ഹിന്ദു രാഷ്ട്രമാക്കി മാറ്റാൻ പോകുന്നു എന്നാണ് രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുടെ ആരോപണം. കൂടാതെ, ഹിന്ദുക്കൾ അങ്ങനെയാണ് ഇങ്ങനെയാണ്, അവർ മതപരിവർത്തനത്തിന് ശ്രമിക്കുന്നു എന്നൊക്കെയാണ് കുത്ത് ഇന്ത്യ മുന്നണിയിലെ നേതാക്കൾ പറയുന്നത്. എന്നാൽ, ഹിന്ദുക്കളെ പറ്റി ജവഹർലാൽ നെഹ്‌റു പറയുന്നത് എന്താണെന്ന് നമുക്ക് നോക്കാം.

ജവഹർലാൽ നെഹ്റു ചിലപ്പോഴൊക്കെ ഞെട്ടിക്കുന്ന ചില സത്യങ്ങൾ വിളിച്ച് പറയും. അത്തരം സത്യങ്ങൾ ഒക്കെ പക്ഷേ ബഹുഭൂരിപക്ഷവും അദ്ദേഹത്തിന്റെ ജീവിതത്തിൻ്റെ അവസാന കാലഘട്ടത്തിൽ ആയിരുന്നു എന്ന് മാത്രം. അമേരിക്കൻ മാധ്യമ പ്രവർത്തകൻ ആർനോൾഡ് മൈകിൽസിന് 1964ൽ ജവഹർലാൽ നെഹ്‌റു നൽകിയ ഒരു അഭിമുഖത്തിൻ്റെ ഭാഗമാണ് ഇത്. ഹിന്ദുക്കൾ മുമ്പും ഇപ്പോഴും മറ്റുള്ളവരെ മതം മാറ്റുന്ന ഒരു ജനതയല്ല. കൂടാതെ, ഹിന്ദുക്കൾ മറ്റുള്ളവർ എന്ത് ചെയ്യുന്നു എന്നത് അത്ര കാര്യമാക്കാത്തവരായിരുന്നു. പക്ഷേ മുസ്ലിങ്ങൾ മതം മാറ്റുന്നതിന് വളരെ ഉത്സുകരായ ജനതയാണെന്നാണ് ജവഹർലാൽ നെഹ്‌റു വിഡിയോയിൽ പറയുന്നത്. അതേസമയം, മുസ്ലിങ്ങൾ ശ്രമിച്ച മത പരിവർത്തനത്തിൽ അവർ വിജയിച്ചുവോ എന്ന് അവതാരകൻ ചോദിക്കുമ്പോൾ അനേകായിരം വർഷങ്ങൾക്ക് ശേഷം നാലിൽ ഒന്ന് നടന്നുവെന്നാണ് ജവഹർ ലാൽ നെഹ്‌റു നൽകുന്ന മറുപടി. എന്നാൽ, അപൂർവങ്ങളിൽ അപൂർവമായി പുറത്ത് വന്നിട്ടുള്ള ഈ നെഹ്റുവിനെ കോൺഗ്രസ് ഒരിക്കലും ലോകത്തിന് മുന്നിൽ അവതരിപ്പിക്കില്ല. ലോകത്ത് എവിടെ സഞ്ചരിച്ചാലും തൻ്റെ ബ്രീഫ് കേസിൽ ഭഗവദ് ഗീതയുമായി മാത്രം സഞ്ചരിച്ചിരുന്ന നെഹ്റുവിനേ, രഹസ്യമാക്കി വെച്ചത് പോലെ.

admin

Recent Posts

തൃശ്ശൂരിൽ കനത്ത മഴ തുടരുന്നു ! ന​ഗരത്തിലെ ​ഗതാ​ഗതം പൂർണമായും സ്തംഭിച്ചു ; 2 മണിക്കൂർ അതീവജാഗ്രത വേണമെന്ന് കളക്ടറുടെ നിർദേശം

തൃശ്ശൂർ ജില്ലയിൽ കനത്ത മഴ തുടരുന്നു. കഴിഞ്ഞ ഒന്നര മണിക്കൂറായി മഴ നിർത്താതെ പെയ്യുകയാണ്. അടുത്ത 2 മണിക്കൂർ കൂടി…

23 mins ago

അവയവക്കടത്ത്: പ്രധാന പ്രതി പിടിയിൽ ! മുഖ്യസൂത്രധാരൻ പിടിയിലായത് ഹൈദരാബാദിൽ നിന്ന്

ഹൈദരാബാദ്: അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ പ്രധാന പ്രതി പിടിയിൽ. പ്രത്യേക അന്വേഷണസംഘം ഹൈദരാബാദിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഹൈദരാബാദ്…

1 hour ago

സ്വർണ്ണക്കടത്തും പൊട്ടിക്കൽ സംഘങ്ങളും കേരളത്തിന് തലവേദനയാകുന്നു | gold smuggling

സ്വർണ്ണക്കടത്തും പൊട്ടിക്കൽ സംഘങ്ങളും കേരളത്തിന് തലവേദനയാകുന്നു | gold smuggling

2 hours ago

‘കോൺഗ്രസ് സത്യത്തെ അംഗീകരിക്കാൻ കഴിയാത്ത പാർട്ടി! എക്സിറ്റ് പോൾ ചർച്ചകൾ ബഹിഷ്‌കരിച്ചത് തോൽവി ഭയന്ന്’; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

ദില്ലി: ലോക്‌സഭാ എക്‌സിറ്റ് പോൾ ചർച്ചകൾ ബഹിഷ്‌കരിച്ചതിന് പിന്നാലെ കോൺഗ്രസിനെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.…

2 hours ago

പ്രവചനങ്ങളെ പോലും ഞെട്ടിച്ചുകൊണ്ട് ഭാരതം കുതിപ്പ് തുടരുന്നു! കണക്കുകൾ നിരത്തി മോദി |INDIA

പ്രവചനങ്ങളെ പോലും ഞെട്ടിച്ചുകൊണ്ട് ഭാരതം കുതിപ്പ് തുടരുന്നു! കണക്കുകൾ നിരത്തി മോദി |INDIA

3 hours ago

‘എക്സിറ്റ് പോൾ ചാനൽസംവാദങ്ങളിലേക്ക് ഞങ്ങളില്ലേ’ ! കോണ്‍ഗ്രസ് പരാജയം മണത്തോ? | exit poll

'എക്സിറ്റ് പോൾ ചാനൽസംവാദങ്ങളിലേക്ക് ഞങ്ങളില്ലേ' ! കോണ്‍ഗ്രസ് പരാജയം മണത്തോ? | exit poll

3 hours ago