ബിജെപി വക്താവ് ആര്‍.പി സിങ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽ നിന്ന്
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിങ് സന്ധുവിനെ വളഞ്ഞ് ഖാലിസ്ഥാൻ അനുകൂലികൾ. ന്യൂയോര്‍ക്കിലെ ഗുരുദ്വാര സന്ദര്‍ശനം നടത്തവേയാണ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിന് കാരണം തരണ്‍ജിത്താണെന്ന ആരോപണവുമായി അദ്ദേഹത്തെ ഒരുസംഘം വളഞ്ഞത്. മറ്റൊരു ഖാലിസ്ഥാനി തീവ്രവാദി നേതാവ് ഗുര്‍പത്‌വന്ത് സിങ് പന്നുനിനെ കൊല്ലാന്‍ തരണ്‍ജിത് പദ്ധതിയിട്ടിരുന്നുവെന്നും വിഘടനവാദികളെ അനുകൂലീക്കുന്നവര്‍ ആരോപിച്ചു.
ബിജെപി വക്താവ് ആര്‍.പി സിങ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ടു. പിന്നാലെ പ്രതികരണവുമായി മറ്റൊരു ബിജെപി നേതാവ് മഞ്ജിന്ദര്‍ സിങ് സിര്‍സ രംഗത്തെത്തി. അനുകൂലികളുടെ പ്രതിഷേധം വിഡ്ഢിത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. ‘ ഗുരുപുരബുമായി ബന്ധപ്പെട്ടാണ് തരണ്‍ജിത് സിങ് സന്ധു ന്യൂയോര്‍ക്കിലെ ഗുരുദ്വാര സന്ദര്‍ശിച്ചത്. അവിടെവെച്ച് അദ്ദേഹത്തെ ഖാലിസ്ഥാനി അനുകൂലികള്‍ വളഞ്ഞു. ഇതാണോ സിഖ് സമൂഹം മുന്നോട്ട് വെയ്ക്കുന്ന ആശയം? ഇതാണോ ഗുരു നാനാക്കിന്റെ സന്ദേശം? അവര്‍ വിഡ്ഢികളാണ് സിഖുകളല്ല’- സിര്‍സ വ്യക്തമാക്കി.
നേരത്തെ യു.കെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായ വിക്രം ദൊരൈസാമിയ്ക്കും സമാനമായ അനുഭവം നേരിടേണ്ടിവന്നിരുന്നു. സ്‌കോട്‌ലന്‍ഡ് ഗ്ലാസ്‌ഗോവിലെ ഗുരുദ്വാരയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ വിക്രം ദൊരൈസാമിയെ ഒരുകൂട്ടംഖാലിസ്ഥാനി അനുകൂലികൾ വളഞ്ഞിരുന്നു.
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…