ദില്ലി : നെഹ്റു യുവ കേന്ദ്ര (എൻവൈകെ)യുടെ പേര് മാറ്റി കേന്ദ്രസർക്കാർ. മേരാ യുവഭാരത് എന്നാണ് പുതിയ പേര്. എൻവൈകെയുടെ വെബ്സൈറ്റിൽ പുതിയ പേര് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇതിനൊപ്പം മൈ ഭാരത് എന്ന ഇംഗ്ലീഷ് നാമകരണവുമുണ്ട്.
പേരുമാറ്റം സംബന്ധിച്ച് ഇന്നലെയാണ് നെഹ്റു യുവകേന്ദ്ര കോർഡിനേറ്റർമാർക്കും നോഡൽ ഓഫീസർമാർക്കും കേന്ദ്രസർക്കാർ അറിയിപ്പ് നൽകിയിരുന്നു . ലോഗോ ഉൾപ്പെടെ മാറ്റാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടിരുന്നു.

ഗ്രാമീണ യുവാക്കൾക്ക് രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ പങ്കാളികളാകാൻ അവസരമൊരുക്കുക, അതോടൊപ്പം അവരുടെ വ്യക്തിത്വ വികാസത്തിനും വികസനപ്രവര്‍ത്തനങ്ങളില്‍ ഭാഗമാക്കുന്നതിനും വേണ്ടി 1972 ലാണ് നെഹ്‌റു യുവ കേന്ദ്രങ്ങൾ സ്ഥാപിതമായത്. 1987-88ൽ ഈ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളിൽ മേൽനോട്ടം വഹിക്കാൻ കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയങ്ങളെ ചുമതലപ്പെടുത്തിയിരുന്നു.

