India

“ഭാരതസര്‍ക്കാര്‍ ഞങ്ങളുടെ പൗരന്മാരെയും രക്ഷിക്കണം”; അഭ്യർത്ഥനയുമായി നേപ്പാൾ; സമ്മതം മൂളി ഇന്ത്യ

ദില്ലി: യുക്രെയ്‌നിൽ നിന്നും ഇന്ത്യയിലേയ്ക്ക് പൗരന്മാരെ മടക്കിക്കൊണ്ടുവരാൻ ഊർജ്ജിത നീക്കങ്ങളാണ് കേന്ദ്ര സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനായി ആരംഭിച്ച ഓപ്പറേഷൻ ഗംഗ സദാ പ്രവർത്തന സജജമാണ്. ഇപ്പോഴിതാ തങ്ങളുടെ പൗരന്മാരേയും യുക്രെയ്‌നില്‍ നിന്ന് ഭാരതസര്‍ക്കാര്‍ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി നേപ്പാള്‍ സര്‍ക്കാര്‍ (Nepal asks India to evacuate its nationals, gets positive response) രംഗത്തുവന്നിരിക്കുകയാണ്. സ്ലൊവാക്യ, ഹംഗറി, റൊമാനിയ എന്നീ രാജ്യങ്ങള്‍ വഴിയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കുന്നത്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി നാല് കേന്ദ്രമന്ത്രിമാരും ഈ രാജ്യങ്ങളിലേക്ക് പോയിട്ടുണ്ട്.

ഇത്തരത്തിൽ ഇന്ത്യയുടെ രക്ഷാദൗത്യം പുരോഗമിക്കുന്നതിനിടെയാണ് നേപ്പാളും തങ്ങളുടെ പൗരന്മാരെ ഇന്ത്യയുടെ നേതൃത്വത്തില്‍ നാട്ടിലെത്തിക്കണമെന്ന അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരും നേപ്പാളിന്റെ അഭ്യര്‍ത്ഥനയോട് അനുകൂലമായിട്ടാണ് പ്രതികരിച്ചിരിക്കുന്നതെന്നാണ് വിവരം. യുക്രെയ്‌നും റഷ്യയുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം പരിഗണിച്ചാണ് നേപ്പാള്‍ ഇന്ത്യയുടെ സഹായം തേടിയത്. നേപ്പാളില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികള്‍ പഠനത്തിന്റെ ഭാഗമായി യുക്രെയ്‌നില്‍ എത്തിയിട്ടുണ്ട്. നേപ്പാള്‍ സര്‍ക്കാരിന് യുക്രെയ്ന്‍-റഷ്യ ഭരണകൂടവുമായി നേരിട്ട് ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.

ഈ സാഹചര്യം കൂടി പരിഗണിച്ചാണ് സുരക്ഷിത മാര്‍ഗമെന്ന നിലയില്‍ ഇന്ത്യയുടെ സഹായം തേടിയത്. കഴിഞ്ഞ ദിവസം പാകിസ്ഥാന്റേയും തുര്‍ക്കിയുടേയും വിദ്യാര്‍ത്ഥികളും ഇന്ത്യന്‍ പതാകയുടെ സഹായത്തോടെ അതിര്‍ത്തി കടന്നിരുന്നു. ഇന്ത്യന്‍ പതാകയേന്തി വരുന്നവര്‍ക്ക് പ്രത്യേക പരിഗണന കിട്ടുന്നത് പരിഗണിച്ചായിരുന്നു നീക്കം. ഇന്ത്യയുടെ ദേശീയ പതാകയുമേന്തി യാത്ര ചെയ്തത് കൊണ്ട് പ്രശ്‌നങ്ങളില്ലാതെ അതിര്‍ത്തി കടക്കാനായെന്നും പാകിസ്ഥാന്‍, തുര്‍ക്കി വിദ്യാര്‍ത്ഥികളും സുരക്ഷയ്‌ക്കായി ത്രിവര്‍ണ പതാക കയ്യിലേന്തിയെന്നും യുക്രെയ്‌നില്‍ നിന്നും റുമാനിയയിലേക്ക് രക്ഷപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു.

admin

Recent Posts

ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ എലോൺ മസ്ക്കിനു എന്താണ് കാര്യം ?

കുത്തിത്തിരുപ്പുമായി വന്ന എലോൺ മസ്ക്കിനെ ഓടിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ #electronicvotingmachine #elonmusk #rajeevchandrasekhar

3 hours ago

കൊല്ലം ചാത്തന്നൂരിൽ നിർത്തിയിട്ട കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; ആത്മഹത്യ എന്ന സംശയത്തിൽ പോലീസ് !

കൊല്ലം ചാത്തന്നൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ചാത്തന്നൂർ കാരംകോട് കുരിശുൻമൂട്ടിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലാണ് അപകടം. പുറത്തു വന്ന…

4 hours ago

കശ്മിരില്‍ നടപ്പാക്കുന്നത് സീറോ ടെ-റ-ര്‍ പ്‌ളാന്‍ | അമര്‍നാഥ് യാത്ര 29 മുതല്‍

അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങാനിരിക്കെ കശ്മിരില്‍ ഉന്നത തല സുരക്ഷാ വിലയിരുത്തല്‍ യോഗം നടന്നു.ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പം രാജ്യത്തെ സുരക്ഷാ…

4 hours ago

കൊല്ലം വെളിനല്ലൂരിൽ പൊറോട്ട അമിതമായി കഴിച്ച അഞ്ച് പശുക്കൾ ചത്തു !ക്ഷീരകർഷകന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

അമിതമായി പൊറോട്ട കഴിച്ചതിന് പിന്നാലെ ക്ഷീര കർഷകന്റെ ഫാമിലെ 5 പശുക്കൾ ചത്തു. കൊല്ലം വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ…

4 hours ago

ഈവിഎമ്മുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന മസ്‌ക്കിന്റെ വാദത്തിന് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്‌ക്കും മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും. തോല്‍വിക്ക് കാരണം…

4 hours ago

ഗുജറാത്ത് തെരെഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ മുതൽ മോദി ഭരണഘടനയെ തൊട്ട് വന്ദിക്കുമായിരുന്നു

ഭരണഘടനയാണ് തന്റെ മതഗ്രന്ഥമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നേതാവാണ് നരേന്ദ്രമോദി ! ചിത്രങ്ങൾ പോസ്റ്റ് ചെയ്‌ത്‌ അണ്ണാമലൈ #primeministernarendramodi #kannamalai #indianconstitution

5 hours ago