Friday, May 17, 2024
spot_img

യുദ്ധമുഖത്ത് ഇന്ത്യക്കാരുടെ മനോവീര്യം അഭിനന്ദനീയം; പോളണ്ട് വഴിയുള്ള രക്ഷാ ദൗത്യത്തിന് നേതൃത്വം നൽകി കേന്ദ്ര മന്ത്രി ജനറൽ വി കെ സിംഗ്; വിദ്യാർത്ഥികളുമായുള്ള വീഡിയോ ട്വീറ്റ് ചെയ്ത് കേന്ദ്രമന്ത്രി

ബുഡോമിയർസ്: യുദ്ധ ബാധിത മേഖലയായ യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന രക്ഷാദൗത്യമായ ഓപ്പറേഷൻ ഗംഗക്ക് കേന്ദ്ര മന്ത്രിമാരുടെ വരവോടെ പുതിയ വേഗത കൈവന്നിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനപ്രകാരം നാല് കേന്ദ്രമന്ത്രിമാരാണ് രക്ഷാദൗത്യത്തിനു നേതൃത്വം നൽകാൻ യുക്രൈനിന്റെ അയൽ രാജ്യങ്ങളിലേക്ക് എത്തിച്ചേർന്നത്. ഉപരിതല ഗതാഗത, ദേശീയപാതാ, സിവിൽ ഏവിയേഷൻ വകുപ്പ് സഹമന്ത്രി ജനറൽ വി കെ സിംഗ് ആണ് പോളണ്ടിൽ നിന്നുള്ള രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്.

പോളണ്ടിലെ ഇന്ത്യൻ അംബാസഡർ നഗ്മ മല്ലിക്കിനൊപ്പം പോളണ്ട്-ഉക്രെയ്ൻ അതിർത്തിയിലെ ബുഡോമിയർസിലെ ഇന്ത്യൻ വിദ്യാർത്ഥികളുമായി താൻ നടത്തിയ കൂടിക്കാഴ്ചയുടെ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുകയാണ് ജനറൽ വി കെ സിംഗ്. “വിദ്യാർത്ഥികളുടെ മനോവീര്യം ഉയർന്നതാണെന്നും അവരുടെ പ്രതിരോധശേഷി എന്നെ ആകർഷിച്ചുവെന്നും പറയാതെ വയ്യ. ജയ് ഹിന്ദ്!” ജനറൽ സിംഗ് പറഞ്ഞു. അവസാന ഇന്ത്യക്കാരനേയും രക്ഷിക്കുമെന്ന സർക്കാരിന്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ച അദ്ദേഹം, ഏജൻസികൾ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ മുറുകെ പിടിക്കാനും പാലിക്കാനും വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു. വെള്ളിയാഴ്ച ആരംഭിച്ചരക്ഷാ ദൗത്യത്തിൽ ഇതുവരെ , ഒറ്റപ്പെട്ടുപോയ 3,352 ഇന്ത്യക്കാരെ നാട്ടിലേക്ക് തിരികെ കൊണ്ടുവന്നു. ഇന്ത്യൻ എയർഫോഴ്‌സിന്റെ സി-17 ഗ്ലോബ്മാസ്റ്റർ ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റിൽ 208 ഇന്ത്യക്കാരെ നാട്ടിലേക്ക് തിരികെ കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകൾ ജനറൽ സിംഗ് അവലോകനം ചെയ്തു.

Related Articles

Latest Articles