കാഠ്മണ്ഡു: ചൈനയെ പടിയടച്ച് പിണ്ഡം വയ്ക്കാൻ നേപ്പാൾ. ചൈനീസ് വിമാനങ്ങളെ (China Made Planes)കൂട്ടത്തോടെ ഒഴിവാക്കിയിരിക്കുകയാണ് രാജ്യം ഇപ്പോൾ. ആറ് ചെറുവിമാനങ്ങളാണ് നേപ്പാൾ നിലത്തിറക്കിയത്. ചൈന തങ്ങൾക്ക് നൽകിയതെല്ലാം തല്ലിപ്പൊളി വിമാനങ്ങളാണെന്ന കാരണത്താലാണ് നേപ്പാളിനെ നടപടിക്ക് പ്രേരിപ്പിച്ചത്.
കടുത്ത സാമ്പത്തികനഷ്ടവും അറ്റകുറ്റപ്പണികളും കൊണ്ട് നട്ടം തിരിഞ്ഞതോടെയാണ് നേപ്പാൾ ചൈനാ വിമാനങ്ങളെ ഉപേക്ഷിക്കുന്നത്. 2014ലും 2018നുമിടയിൽ ചൈന നേപ്പാളിന് നൽകിയ വിമാനങ്ങളാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്. 12 സീറ്റ് ചെറു വിമാനങ്ങളാണ് തകരുമെന്ന ഭീതിയിൽ ഒഴിവാക്കിയത്. രണ്ട് എം.എ 60 വിമാനങ്ങളും, 4വൈ12ഈ വിമാനങ്ങളുമാണ് നിലത്തിറക്കിയത്.
ഭരണകൂടങ്ങൾ തമ്മിലുള്ള ധാരണയുടെ പുറത്താണ് ചൈന വിമാനങ്ങൾ കൈമാറിയത്. എല്ലാ വിമാനങ്ങളും നിരന്തരം അറ്റകുറ്റപ്പണിചെയ്യേണ്ട അവസ്ഥയിലാണ്. ഒരു സ്‌പെയർ പാർട്ട്‌സും സമയത്ത് ചൈനയിൽ നിന്നും ലഭിക്കുന്നില്ല. ഇത് വ്യോമയാന മേഖലയ്‌ക്ക് വലിയ തിരിച്ചടിയാണ് നൽകിയത്. ഈ വിമാനങ്ങൾ പറത്തുന്നതിൽ പൈലറ്റുമാർ പ്രത്യേകം പരിശീലിക്കേണ്ട അവസ്ഥയാണ്. ഇതിനുള്ള സാങ്കേതിക സഹായവും ചൈന നൽകിയിട്ടില്ലെന്നും നേപ്പാൾ വ്യോമയാന വകുപ്പ് ആരോപിച്ചു.
2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…
ഫ്രാൻസിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കി വിദ്യാർത്ഥി പ്രക്ഷോഭം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു. സെപ്റ്റംബർ അവസാന വാരത്തിൽ ആരംഭിച്ച സ്കൂൾ ഉപരോധവും പ്രതിഷേധവും…
തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…