Kerala

ബസിൽ വീണ്ടും ഞരമ്പൻ ! തന്നെ ശല്യപ്പെടുത്തിയ ഞരമ്പനെ കൈയോടെ അകത്താക്കി ഗവേഷക വിദ്യാർഥി;പരാതിയുടെ ഗൗരവം മനസിലാക്കി 112 ലേക്ക് വിളിച്ച് കണ്ടക്ടർ;സ്ത്രീ സുരക്ഷയിലെ കരുതലിന് തെളിവായി വളാഞ്ചേരിയിലെ അറസ്റ്റ്

മലപ്പുറം: കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യവെ പ്രശസ്ത മലയാളി മോഡൽ നന്ദിതയോട് മോശമായി പെരുമാറുകയും ന​ഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത സമദ് എന്ന യുവാവ് പിടിയിലായിരുന്നു. എന്നാൽ ഈ വാർത്തയുടെ ചൂടാറും മുൻപ് വീണ്ടും കെഎസ്ആർടിസി ബസ്സിൽ യാത്രക്കാരിക്കെതിരെ സഹയാത്രികനെ ലൈംഗികാതിക്രമം. കെ.എസ്.ആർ.ടി.സി ബസ് യാത്രക്കിടയിൽ തന്റെ ശരീരത്തിൽ കൈവെച്ച് തലോടിയ 43കാരനെ നിയമത്തിനു മുന്നിലെത്തിച്ച് കൊച്ചിയിലെ ഗവേഷക വിദ്യാർത്ഥിനി. ജാമ്യമില്ലാവകുപ്പിലാണ് 43കാരനെ 24കാരിയായ ഗവേഷക വിദ്യാർത്ഥിനി അകത്താക്കിയത്. സംഭവത്തിൽ കണ്ണൂർ വെങ്ങാട് അസ്മാസ് ഹൗസിൽ നിസാമുദ്ദീനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ഐ.പി.സി 354 വകുപ്പു പ്രകാരമാണ് പ്രതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

കണ്ണൂർ സ്വദേശിനിയായ ഗവേഷക വിദ്യാർത്ഥിനി എറണാകുളത്തേക്ക് പോകുമ്പോഴാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ പരാതിപ്രകാരം ബസ് കണ്ടക്ടറാണ് എമർജൻസി നമ്പറിൽ വിളിച്ച് പോലീസിനോട് പരാതി പറഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തിൽ വളാഞ്ചേരിയിൽ വെച്ച് ബസ്സ് തടഞ്ഞ് നിർത്തി പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. കഴിഞ്ഞ ദിവസം സമാനമായി കെ.എസ്.ആർ.ടി.സി ബസിലുണ്ടായ ഞെരമ്പന്മാരുടെ വാർത്തകളെല്ലാം യുവതി പത്രമാധ്യമങ്ങളിലുടെ വായിച്ചിരുന്നു. എന്നാൽ തനിക്കും ഇത്തരത്തിലൊരു അനുഭവമുണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്ന് യുവതി പറയുന്നു.

ബസിലിരുന്ന് ഉറങ്ങുന്നതിനിടെ ആരോ ശരീരത്തിൽ സ്പർശിച്ചതായി തോന്നിയ യുവതി ഉറക്കമുണർന്നു. തുടർന്ന് പ്രതിക്ക് ആദ്യം വാണിങ് നൽകി. ഇനി ആവർത്തിക്കില്ലെന്നു പ്രതി മാപ്പുപറഞ്ഞതോടെ വീണ്ടും യാത്ര തുടരുകയായിരുന്നു. ഇതിനിടെ മനസ്സമാധാനം നഷ്ടപ്പെട്ട യുവതി ഉറങ്ങുന്നതുപോലെ അഭിനയിച്ചു. ഇതോടെ ഞെരമ്പന്റെ കൈ വീണ്ടും എത്താൻ തുടങ്ങി. ഇതോടെ യുവതി എണീറ്റ് ശബ്ദമുണ്ടാക്കി വിവരം കണ്ടക്ടറെ അറിയിക്കുകയായിരുന്നു. തുടർന്ന് കണ്ടക്ടർ ഉടൻ തന്നെ എമർജൻസി നമ്പറായ 112ൽ വിളിച്ച് പരാതി നൽകി. ഇന്നലെ രാത്രി 9.30നു കണ്ണൂരിലെ പള്ളിക്കുളത്തുനിന്നാണു പ്രതി നിസാമുദ്ദീൻ കെ.എസ്.ആർ.ടി.സിയിൽ കയറുന്നത്. കണ്ണൂരിലെ തന്നെ ചാലമാർക്കറ്റ് സ്റ്റോപ്പിൽ നിന്നാണ് യുവതിയും ബസിൽ കയറുന്നത്. മൂന്നുപേർക്ക് ഇരക്കാവുന്ന സീറ്റിലെ വീൻഡോ സീറ്റായിരുന്നു യുവതി ഇരുന്നത്. യുവതിയുടെ അരികിലുള്ള മധ്യത്തിലെ സീറ്റായിരുന്നു പ്രതിയുടേത്.

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

ബംഗ്ലാദേശിൽ ഇസ്‌ലാമിസ്റ്റുകളുടെ അഴിഞ്ഞാട്ടം !!! ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കിരയാക്കി! ‘ലാസ്റ്റ് വാണിങ്’ പോസ്റ്റർ പതിപ്പിച്ചു; ഹിന്ദുക്കൾ സംഘടിച്ചാൽ വീടുകളും കച്ചവട സ്ഥാപനങ്ങളും ഇനിയും ആക്രമിക്കപ്പെടുമെന്നും ഭീഷണി

ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…

2 hours ago

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടം ; ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ; നയതന്ത്രം ബന്ധം വഷളാകുന്നു

ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…

2 hours ago

തുർക്കിയുടെ വിമാനങ്ങൾ ഇനി ഇന്ത്യൻ ആകാശം കാണില്ല !ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് ഡിജിസിഎ

ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…

4 hours ago

ഭാവനയല്ല ഇത് ..ഈ വർഷത്തിൽ അന്യഗ്രഹ ജീവികളെ മനുഷ്യൻ കണ്ടെത്തിയിരിക്കും !! പ്രവചനവുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞ

പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…

4 hours ago

കേരളത്തിലെ എസ്‌ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു ; പുറത്ത് പോയത് 24 ലക്ഷംപേർ ;ജനുവരി 22വരെ പരാതി അറിയിക്കാം

തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…

4 hours ago

രൗദ്രരൂപം പ്രാപിച്ച് 3I അറ്റ്ലസ് !! വിഷവാതകങ്ങൾ പുറന്തള്ളുന്നു ; ഭൂമിയിലും ആശങ്ക ?

സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…

5 hours ago