മുംബൈ: ഒടിടി ഭീമനായ നെറ്റ്ഫ്ലിക്സ് (Netflix) ഇന്ത്യയിലെ പ്രതിമാസ നിരക്കുകൾ കുത്തനെ കുറച്ചു.ആമസോണ്‍ പ്രൈം വീഡിയോ ഇന്ന് മുതല്‍ കൂടുതല്‍ ചെലവേറിയതാകുമ്പോഴാണ് നെറ്റ്ഫ്ലിക്സ് സബ്‍സ്ക്രൈബേഴ്‍സിനെ ആകര്‍ഷിക്കാൻ നിരക്ക് കുറച്ച് രംഗത്ത് എത്തിയിരിക്കുന്നത്. നിലവിൽ 199 രൂപയായിരുന്ന മൊബൈൽ പ്ലാൻ 149 രൂപയായി. ടെലിവിഷനിൽ ഉപയോഗിക്കാവുന്ന പ്രാഥമിക പ്ലാൻ നിരക്ക് 499 രൂപയിൽ നിന്ന് 199 രൂപയുമായിയാണ് കുറച്ചത്. പ്രതിമാസം 149യ്‌ക്ക് ഫോണിലോ ടാബ്‌ലറ്റിലോ മികച്ച ക്വാളിറ്റിയിൽ പരിപാടികൾ കാണാം.
2016ൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച് ആദ്യമായാണ് നെറ്റ്ഫ്ലിക്സ് പ്ലാനുകളുടെ വില കുറയ്ക്കുന്നത്. 18 മുതൽ 60 ശതമാനം വരെ പ്ലാനുകളുടെ വിലയാണ് നെറ്റ്ഫ്ലിക്സ് കുറച്ചിരിക്കുന്നത്. അതേസമയം ആമസോൺ പ്രൈം വാർഷിക അംഗത്വത്തിന് ഇനി 500 രൂപ കൂടുതൽ നൽകേണ്ടി വരും.പുതിയ ആമസോൺ പ്രൈം അംഗത്വം 999 രൂപയ്ക്ക് പകരം 1,499 രൂപയിലാകുംആരംഭിക്കുക.ആമസോൺ പ്രൈം പ്രതിമാസ പായ്ക്കിന് ഇനി 129 രൂപയ്ക്ക് പകരം 179 രൂപ ഈടാക്കും.
അതുപോലെ ഡിസ്നി + ഹോട്ട്സ്റ്റാർ സെപ്റ്റംബർ 1 മുതൽ പുതിയ വാർഷിക പ്ലാനുകളും സബ്‌സ്‌ക്രിപ്ഷനും അവതരിപ്പിച്ചിരുന്നു. പുതിയ പ്ലാനുകൾ 499 രൂപയിൽ ആരംഭിക്കും. 1,499 രൂപ വരെയുള്ള പ്ലാനുകളാണ് ലഭ്യമാവുക
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…
കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻഡിഎ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…
കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…
ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…