Thursday, May 2, 2024
spot_img

ആമസോൺ പ്രൈമിന് മുട്ടൻ പണികൊടുത്ത് നെറ്റ്‌ഫ്ലിക്‌സ്‌; പ്രതിമാസ നിരക്കുകൾ കുത്തനെ കുറച്ചു; പുതിയ പ്ലാനുകൾ ഇങ്ങനെ

മുംബൈ: ഒടിടി ഭീമനായ നെറ്റ്ഫ്ലിക്സ് (Netflix) ഇന്ത്യയിലെ പ്രതിമാസ നിരക്കുകൾ കുത്തനെ കുറച്ചു.ആമസോണ്‍ പ്രൈം വീഡ‍ിയോ ഇന്ന് മുതല്‍ കൂടുതല്‍ ചെലവേറിയതാകുമ്പോഴാണ് നെറ്റ്ഫ്ലിക്സ് സബ്‍സ്ക്രൈബേഴ്‍സിനെ ആകര്‍ഷിക്കാൻ നിരക്ക് കുറച്ച് രംഗത്ത് എത്തിയിരിക്കുന്നത്. നിലവിൽ 199 രൂപയായിരുന്ന മൊബൈൽ പ്ലാൻ 149 രൂപയായി. ടെലിവിഷനിൽ ഉപയോഗിക്കാവുന്ന പ്രാഥമിക പ്ലാൻ നിരക്ക്‌ 499 രൂപയിൽ നിന്ന്‌ 199 രൂപയുമായിയാണ്‌ കുറച്ചത്‌. പ്രതിമാസം 149യ്‌ക്ക്‌ ഫോണിലോ ടാബ്‌ലറ്റിലോ മികച്ച ക്വാളിറ്റിയിൽ പരിപാടികൾ കാണാം.

2016ൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച് ആദ്യമായാണ് നെറ്റ്ഫ്ലിക്സ് പ്ലാനുകളുടെ വില കുറയ്ക്കുന്നത്. 18 മുതൽ 60 ശതമാനം വരെ പ്ലാനുകളുടെ വിലയാണ് നെറ്റ്ഫ്ലിക്സ് കുറച്ചിരിക്കുന്നത്. അതേസമയം ആമസോൺ പ്രൈം വാർഷിക അംഗത്വത്തിന് ഇനി 500 രൂപ കൂടുതൽ നൽകേണ്ടി വരും.പുതിയ ആമസോൺ പ്രൈം അംഗത്വം 999 രൂപയ്ക്ക് പകരം 1,499 രൂപയിലാകുംആരംഭിക്കുക.ആമസോൺ പ്രൈം പ്രതിമാസ പായ്ക്കിന് ഇനി 129 രൂപയ്ക്ക് പകരം 179 രൂപ ഈടാക്കും.

അതുപോലെ ഡിസ്നി + ഹോട്ട്സ്റ്റാർ സെപ്റ്റംബർ 1 മുതൽ പുതിയ വാർഷിക പ്ലാനുകളും സബ്‌സ്‌ക്രിപ്ഷനും അവതരിപ്പിച്ചിരുന്നു. പുതിയ പ്ലാനുകൾ 499 രൂപയിൽ ആരംഭിക്കും. 1,499 രൂപ വരെയുള്ള പ്ലാനുകളാണ് ലഭ്യമാവുക

Related Articles

Latest Articles