Saturday, May 18, 2024
spot_img

ആമസോണ്‍ സ്ഥാപകന്റെ സ്ഥാനം തെറിച്ചു; ലോകത്തെ ഏറ്റവും വലിയ അതിസമ്പന്നന്‍ ഇനി ഇയാളാണ്; സമ്പാദ്യം ഇങ്ങനെ

ന്യൂയോര്‍ക്ക്: ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസിനെ പിന്തള്ളി ടെസ്‌ല, സ്‌പേസ് എക്‌സ് കമ്പനികളുടെ മേധാവിയായ ഇലോൺ മസ്ക് ലോകത്തെ അതിസമ്പന്നൻ. ടെസ്‌ല ഓഹരി വിപണിയിൽ കുതിച്ചുയര്‍ന്നതോടെ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ പിന്നിലാക്കി ഇലോണ്‍ മസ്‌ക് അതിസമ്പന്നരുടെ പട്ടികയില്‍ ഒന്നാമതെത്തി.

ബ്ലൂംബര്‍ഗ് ബില്യനയേഴ്‌സ് ഇന്‍ഡെക്‌സിലാണ് ജെഫ് ബെസോസിനെ മസ്‌ക് പിന്തള്ളിയത്. ലോകത്തെ 500 ശതകോടീശ്വരൻമാരെയാണ് ബ്ലൂംബര്‍ഗ് ബില്യനയേഴ്‌സ് ഇന്‍ഡെക്‌സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 4.8 ശതമാനം കുതിപ്പാണ് വൈദ്യുത കാര്‍ കമ്പനിയായ ടെസ്‌ല അമേരിക്കന്‍ ഓഹരി വിപണിയില്‍ വ്യാഴാഴ്ച്ച രേഖപ്പെടുത്തിയത്. ഇതോടെ മസ്‌കിന്റെ മൊത്തം സമ്പാദ്യം വ്യാഴം രാവിലെ 10.15 ഓടെ 188.5 ബില്യണ്‍ ഡോളര്‍ തൊട്ടു. നിലവിൽ 187 ബില്യണ്‍ ഡോളറാണ് ബെസോസിന്റെ ആസ്തി.

ടെസ്‌ലാ ഓഹരികളുടെ കുതിപ്പാണ് ഇലോണ്‍ മസ്‌കിന്റെ ഉയര്‍ച്ചയ്ക്കുള്ള പ്രധാന കാരണം. പോയവര്‍ഷം മാത്രം 743 ശതമാനം വര്‍ധനവ് ടെസ്‌ലാ ഓഹരികള്‍ക്ക് സംഭവിച്ചു. ഇതിന് പുറമെ അമേരിക്കന്‍ ഓഹരി സൂചികയായ എസ് ആന്‍ഡ് പി 500 സൂചികയിലേക്കുള്ള രംഗപ്രവേശവും വാള്‍സ്ട്രീറ്റ് നിക്ഷേപകര്‍ പ്രകടമാക്കിയ അമിത താത്പര്യവും ഇലോണ്‍ മസ്‌കിനെയും ടെസ്‌ലയെയും പുതിയ ഉയരങ്ങളിലെത്തിച്ചു. പോയവര്‍ഷം 5 ലക്ഷത്തില്‍പ്പരം കാറുകളാണ് വൈദ്യുത വാഹന നിര്‍മ്മാതാക്കളായ ടെസ്‌ല പുറത്തിറക്കിയത്.

Related Articles

Latest Articles