'Never going anywhere without NDA'; Bihar Chief Minister Nitish Kumar met the Prime Minister
ദില്ലി: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് നിതീഷ് കുമാർ. ദില്ലിയിൽ എത്തിയായിരുന്നു അദ്ദേഹം പ്രധാനമന്ത്രിയെ കണ്ടത്. വീണ്ടും എൻഡിഎയുടെ ഭാഗമായ ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.
ബുധനാഴ്ചയായിരുന്നു കൂടിക്കാഴ്ച നടത്തിയത്. ഈ വിവരം പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിലൂടെ പുറത്തുവിട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുമായി സംസാരിക്കുന്ന ചിത്രങ്ങളും പങ്കുവച്ചു. പ്രധാനമന്ത്രിയ്ക്ക് പുറമേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. വാജ്പേയിയുടെ കാലം മുതൽ മൂവരുമായി തനിക്ക് വളരെ അടുത്ത സൗഹൃദ ബന്ധമാണുള്ളതെന്ന് കൂടിക്കാഴ്ചകൾക്ക് ശേഷം നിതീഷ് കുമാർ പ്രതികരിച്ചു.
രണ്ട് തവണ എൻഡിഎ വിട്ടിട്ടുണ്ടെന്നും, ഇനി എൻഡിഎയിൽ മാത്രമായിരിക്കുമെന്നും നിതീഷ് കുമാർ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി, അമിത് ഷാ, ജെ.പി നദ്ദ എന്നിവരുമായി സംസാരിച്ചു. 1995 മുതൽ തങ്ങൾ ഒന്നിച്ചാണ്. രണ്ട് തവണ തനിക്ക് പുറത്തുപോകേണ്ടിവന്നു. എന്നാൽ ഇനി ഇവിടെ തുടരും. എൻഡിഎവിട്ട് എങ്ങോട്ടും പോകില്ലെന്നും നീതീഷ് കുമാർ കൂട്ടിച്ചേർത്തു.
ദില്ലി : ഇലക്ഷന് കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്ഡക്സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്ക്കാര് വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില് രാജ്യത്തിന് ആശംസകള് നേര്ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്ഭിണിയായ മാധ്യമപ്രവര്ത്തകയെ കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…