കൊല്‍ക്കത്തയില്‍ പശ്ചിമ ബംഗാൾ നിയന്ത്രണത്തിലുള്ള ആർ ജി.കാർ മെഡിക്കൽ കോളേജിലെ യുവ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളിലൂടെ മുഖ്യമന്ത്രി മമതാ ബാനർജിയെ വിമർശിക്കുന്നവരെ പശ്ചിമ ബംഗാൾ മന്ത്രി ഉദയൻ ഗുഹ ഭീഷണിപ്പെടുത്തിയത് വിവാദമാകുന്നു.
പശ്ചിമ ബംഗാൾ നിയന്ത്രണത്തിലുള്ള ആർ ജി.കാർ മെഡിക്കൽ കോളേജിലെ യുവ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പശ്ചിക ബംഗാളിന്റെ ആഭ്യന്തര, ആരോഗ്യ വകുപ്പുകൾ കൈയ്യാളുന്ന മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. കേസ് കൈകാര്യം ചെയ്തതിൽ പരാജയമായ മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
പ്രതിഷേധിക്കുന്നവരെ സംസ്ഥാന സർക്കാർ തിരിച്ചറിയുമെന്നും അവരുടെ വിരലുകൾ ഒടിക്കുമെന്നുമായിരുന്നു ഗുഹയുടെ ഭീഷണി. കൊൽക്കത്തയിലെ പ്രതിഷേധങ്ങളെ ബംഗ്ലദേശ് കലാപത്തോടാണ് ഗുഹ താരതമ്യം ചെയ്യുന്നത്. സംഭവത്തിൽ മമതാ ബാനർജിക്കെതിരെ വിരൽ ചൂണ്ടുകയും സോഷ്യൽ മീഡിയയിൽ അധിക്ഷേപിക്കുകയും രാജി ആവശ്യപ്പെടുകയും ചെയ്യുന്നവരെ തിരിച്ചറിഞ്ഞ് വിരലുകൾ ഒടിക്കുമെന്നും അദ്ദേഹം പറഞ്ഞു. അല്ലാത്തപക്ഷം ബംഗാളിനെ ബംഗ്ലാദേശ് ആക്കാൻ ഇവർ ശ്രമിക്കുമെന്നും ഗുഹ ഇന്നലെ ഒരു പരിപാടിയിൽ പറഞ്ഞു.
ആശുപത്രിയിൽ പ്രതിഷേധം നടത്തിയ ഡോക്ടർമാർക്കെതിരെ നടന്ന ആക്രമണത്തിൽ പോലീസ് സംയമനം പാലിച്ചതിനെയും ഗുഹ പ്രശംസിച്ചു.
“ആശുപത്രി തകർത്തതിന് ശേഷവും പോലീസ് ആരെയും വെടിവച്ചില്ല. ബംഗ്ലാദേശിൽ സംഭവിച്ചത് പോലെയുള്ള യാതൊന്നും സർക്കാർ അനുവദിക്കില്ല. ബംഗാളിനെ ബംഗ്ലാദേശ് ആക്കി മാറ്റാൻ അനുവദിക്കില്ല. “- ഗുഹ പറഞ്ഞു.

