Tuesday, December 16, 2025

18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍; രാജ്യത്ത് പുതിയ വാക്സിൻ നയം ഇന്ന് മുതൽ പ്രാബല്യത്തില്‍

ദില്ലി: രാജ്യത്ത് പുതിയ വാക്‌സിന്‍ നയം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. വാക്സിൻ്റെ വിതരണവും സംഭരണവും ഇനി മുതൽ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലായിരിക്കും. 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ഇനി സൗജന്യമായി വാക്സിന്‍ ലഭ്യമാക്കും. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന 75 ശതമാനം വാക്സിനുകളും സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും. 25 ശതമാനം സ്വാകര്യ കമ്പനികള്‍ക്ക് നേരിട്ട് വാങ്ങാം.

സ്വകാര്യ കേന്ദ്രങ്ങളുടെ പക്കലില്‍ നിന്ന് വാക്സിനായി ഈടാക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിക്കും. നേരത്തെ 50 ശതമാനം വാക്സിന്‍ മാത്രമായിരുന്നു കേന്ദ്രം നേരിട്ട് വിതരണം ചെയ്തിരുന്നത്. ഇതുവരെ രാജ്യത്ത് 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായിരുന്നു വാക്‌സിന്‍ സൗജന്യമായി ലഭിച്ചിരുന്നത്. അതേസമയം കോവി ഷീൽഡിനു 780 രൂപയും കോവാക്സിനു 1410 രൂപയും സ്പുട്നിക് വിയ്ക്ക് 1145 രൂപയുമാണ് സ്വകാര്യ കേന്ദ്രങ്ങൾക്ക് ഈടാക്കാവുന്ന പരമാവധി നിരക്ക്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles