Kerala

കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം; കണ്ടെത്തിയ സ്ഥലത്തിന് ബിസിസിഐ അംഗീകാരം, സർക്കാരിനു രൂപ രേഖ സമർപ്പിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍

കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയത്തിനായി കണ്ടെത്തിയ സ്ഥലത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) അനുമതി. പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംസ്ഥാന സര്‍ക്കാരിനു രൂപരേഖ സമര്‍പ്പിച്ചു. ‘കൊച്ചി സ്‌പോര്‍ട്‌സ് സിറ്റി’ എന്ന പേരിലാണ് പദ്ധതി ഒരുങ്ങുന്നത്. രാജ്യാന്തര സ്റ്റേഡിയം ഉള്‍പ്പെടെ മള്‍ട്ടി സ്‌പോര്‍ട്‌സ് സിറ്റി നിര്‍മിക്കുകയാണ് ലക്ഷ്യമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് വ്യക്തമാക്കി. ഇതിന്റെ വിശദമായ രൂപരേഖയാണ് കെസിഎ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.

കൊച്ചി ചെങ്ങമനാടാണ് പുതിയ സ്റ്റേഡിയം നിര്‍മിക്കുക. ഇവിടെ 40 ഏക്കര്‍ സ്ഥലമാണ് കണ്ടെത്തിയിട്ടുള്ളത്. രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഉള്‍പ്പെടുന്ന, ഇന്ത്യയിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ സ്‌പോര്‍ട്‌സ് സിറ്റിയാണ് കെസിഎ വിഭാവനം ചെയ്യുന്നത്. 40,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണ് രൂപരേഖയിലുള്ളത്. ഇന്‍ഡോര്‍, ഔട്‌ഡോര്‍ പരിശീലന സൗകര്യം, പരിശീലനത്തിന് പ്രത്യേക ഗ്രൗണ്ട്, സ്‌പോര്‍ട്‌സ അക്കാദമി, റിസര്‍ച്ച് സെന്റര്‍, ഇക്കോ പാര്‍ക്ക്, വാട്ടര്‍ സ്‌പോര്‍ട്‌സ് പാര്‍ക്, സ്‌പോര്‍ട്‌സ് മെഡിസിന്‍ ആന്‍ഡ് ഫിറ്റ്‌നസ് സെന്റര്‍, ഇ-സ്‌പോര്‍ട്‌സ് അരീന, എന്റര്‍ടെയ്ന്‍മെന്റ് സോണ്‍, ക്ലബ് ഹൗസ് തുടങ്ങിയവയാണ് സ്‌പോര്‍ട്‌സ് സിറ്റിയിലുണ്ടാകുക.

നിലവില്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തുന്നത്. കേരള സര്‍വകലാശാലയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയമായതിനാല്‍ പാട്ടത്തിനെടുത്താണ് കെസിഎ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

anaswara baburaj

Recent Posts

എയർ ഇന്ത്യ എക്സ്പ്രസ് കൂടുതൽ സർവീസുകൾ റദ്ദാക്കി; പ്രതിഷേധിച്ച് യാത്രക്കാർ

കണ്ണൂർ: എയര്‍ ഇന്ത്യ എക്സ്പ്രസ് കൂടുതൽ വിമാന സര്‍വീസുകള്‍ റദ്ദാക്കി. കണ്ണൂരില്‍ നിന്ന് നാല് സർവീസുകളാണ് റദ്ദാക്കിയത്. ഷാര്‍ജ, അബുദാബി…

30 mins ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന്; പ്രതീക്ഷയോടെ വിദ്യാര്‍ത്ഥികൾ!

തിരുവനന്തപുരം: 2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും…

55 mins ago

സാം പിത്രോഡയെ സോഷ്യൽ മീഡിയയിൽ വാരിയലക്കി തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ |OTTAPRADAKSHINAM|

മുഖ്യമന്ത്രിക്ക് തിരക്കിനിടയിൽ ഒരവസരം കിട്ടിയപ്പോൾ പോയി അതിൽ തെറ്റെന്താണ്? എവർ ഗ്രീൻ ക്യാപ്സുളുമായി ഗോവിന്ദൻ |PINARAYI VIJAYAN| #pinarayivijayan #cpm…

10 hours ago

ബിഡിജെഎസ് പിടിച്ച വോട്ടെത്ര? കണക്കു കൂട്ടും തോറും മുന്നണികള്‍ക്ക് ചങ്കിടിപ്പ്

തെരഞ്ഞെടുപ്പു ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പ്രധാന മുന്നണികളെല്ലാം തെരഞ്ഞെടുപ്പു പ്രാഥമിക വിലയിരുത്തലുകള്‍ നടത്തിക്കഴിഞ്ഞു. ഇരുപതു സീററുകളും വിജയിക്കുമെന്നാണ് യുഡിഎഫും എല്‍ഡിഎഫും അവകാശം…

10 hours ago