India

അയോദ്ധ്യയിൽ രാമഭക്തരുടെ ഒഴുക്ക് തുടരുന്നു; പൊതുജനങ്ങൾക്ക് ദർശനം അനുവദിച്ച രണ്ടാം ദിവസം രാംലല്ലയെ വണങ്ങാൻ എത്തിയത് ജനലക്ഷങ്ങൾ; തിരക്ക് നിയന്ത്രിക്കാൻ കേന്ദ്ര അർദ്ധസൈനിക വിഭാഗവും രംഗത്ത്

ലഖ്‌നൗ: പൊതുജനങ്ങൾക്ക് ദർശനം അനുവദിച്ച് രണ്ടാം ദിവസമായ ഇന്ന് രാവിലെ മുതൽ അയോദ്ധ്യ ശ്രീരാമ ജന്മഭൂമിയിൽ വൻ ഭക്തജനത്തിരക്ക്. തിരക്ക് നിയന്ത്രിക്കാൻ യു പി പോലീസിനൊപ്പം കേന്ദ്ര അർദ്ധ സൈനിക വിഭാഗങ്ങളും രംഗത്തുണ്ട്. ഇന്ന് മുതൽ ക്ഷേത്ര ദർശനത്തിന് ക്യൂ സിസ്റ്റം ഏർപ്പെടുത്തിയിട്ടുണ്ട്. ദിവസേന ഒരു ലക്ഷം പേരുടെ ദർശനം സാധ്യമാക്കുകയാണ് അധികൃതരുടെ ലക്ഷ്യം. രാജ്യത്തിന്റെ പലഭാഗത്തുനിന്നും രാമഭക്തർ അയോദ്ധ്യയിലേക്ക് എത്തുന്നുണ്ട്. ഇന്നലെ സുരക്ഷാ ഉദ്യോഗസ്ഥർ മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ചർച്ച നടത്തിയിരുന്നു. അയോദ്ധ്യ സന്ദർശനം തിരക്ക് പരിഗണിച്ച് ഏതാനും ദിവസങ്ങൾ നീട്ടിവയ്ക്കണമെന്ന ബോധവൽക്കരണവും പോലീസ് നടത്തുന്നുണ്ട്. ക്ഷേത്രപരിസരത്ത് ദർശനത്തിനുള്ള നീണ്ട ക്യു ഇപ്പൊൾ പ്രകടമാണ്. അതേസമയം ക്ഷേത്രത്തിന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളും സമാന്തരമായി നടക്കുന്നുണ്ട്.

കഴിഞ്ഞ 22 നാണ് അയോദ്ധ്യ ശ്രീരാമ ജന്മഭുമിയിലെ ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്‌ മുഖ്യ യജമാനനായി പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുത്തത്. ഭക്തജനലക്ഷങ്ങളെ സ്വീകരിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ അയോദ്ധ്യയിൽ ഒരുങ്ങുന്നതേയുള്ളു. അയോദ്ധ്യയിലെ റെയിൽവേ സ്റ്റേഷൻ ലക്ഷക്കണക്കിന് ഭക്തരെ സ്വീകരിക്കാൻ കഴിയുന്ന രീതിയിൽ ലോകോത്തരമായ സൗകര്യങ്ങളോടെ നവീകരിച്ചിട്ടുണ്ട്. യാത്രാ സൗകര്യം വർദ്ധിപ്പിക്കാനായി വിമാനത്താവളവും നിർമ്മിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നും വിമാന ട്രെയിൻ സർവീസുകൾ ആരംഭിക്കാനിരിക്കുന്നതേയുള്ളൂ. അതിന് മുന്നേ തന്നെ ദർശനത്തിന് ലക്ഷക്കണക്കിന് പേർ എത്തുകയാണ്.

ഭക്തജനങ്ങൾക്ക് താമസ സൗകര്യം ഒരുക്കുകയാണ് പ്രധാന വെല്ലുവിളി. പ്രധാന ഹോസ്പിറ്റാലിറ്റി കമ്പനികളെല്ലാം അയോദ്ധ്യയിലേക്ക് വരാൻ തയ്യാറെടുക്കുകയാണ്. കോടിക്കണക്കിന് രൂപയാണ് സർക്കാർ അയോദ്ധ്യയുടെ വികസനത്തിനായി നിക്ഷേപിക്കുന്നത്. ഇതിന്റെ ഇരട്ടി സ്വകാര്യ നിക്ഷേപം അയോദ്ധ്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Kumar Samyogee

Recent Posts

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം വീണ്ടും സിനിമയാകുന്നു; സത്യരാജ് മോദിയായെത്തും; ബയോ ഒരുങ്ങുന്നത് വമ്പൻ ബജറ്റിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി വീണ്ടും ഒരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. തെന്നിന്ത്യൻ താരം സത്യരാജാണ് മോദിയായി…

26 mins ago

വിവാദം തീരുന്നില്ല! ഇടതു ചായ്‌വുള്ള ഒരാൾ ഗണഗീതം ഉദ്ധരിക്കുകയില്ലെന്ന് ഡോ. എൻ.ആർ ഗ്രാമപ്രകാശ്;പോസ്റ്റിന് മറുപടിയുമായി ദീപയും

കോഴിക്കോട്: ഇടത് സഹയാത്രികയും അദ്ധ്യാപികയുമായ ദീപ നിശാന്ത് ആർ.എസ്.എസിന്റെ ഗണഗീതത്തിലെ വരികൾ ഫേസ്ബുക്ക് പോസ്റ്റിനോടൊപ്പം ഉൾപ്പെ​ടുത്തിയതിൽ വിവാദം ഒഴിയുന്നില്ല. ഇടതു…

45 mins ago

ഭാരതത്തെ പ്രകീർത്തിച്ച് അമേരിക്ക |MODI|

ഭാരതത്തെ പ്രകീർത്തിച്ച് അമേരിക്ക |MODI|

1 hour ago

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

11 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

11 hours ago