മുംബൈ: ഐപിഎല്ലിലെ പുതിയ രണ്ട് ടീമുകൾക്കായുള്ള ലേലം അടുത്തമാസം പതിനേഴിന് നടക്കും. ണ്ടു ഫ്രാഞ്ചൈസികളുടെയും അടിസ്ഥാന വില 2000 കോടി രൂപയാണ്. അതുകൊണ്ടു തന്നെ ലേലം അവസാനിക്കുമ്പോള് ചുരുങ്ങിയത് 5000 കോടിയെങ്കിലും ബിസിസിഐയുടെ ഖജനാവിലേക്കു വരും. ലേലത്തിൽ പങ്കെടുക്കാൻ അപേക്ഷ നൽകാനുള്ള തീയതി ഈമാസം ഇരുപത്തിയൊന്നാണ്. അപേക്ഷകരിൽ നിന്ന് ലേലത്തിന് യോഗ്യരായവരെ ഒക്ടോബർ അഞ്ചിന് പ്രഖ്യാപിക്കും.
വാർഷിക വരുമാനം 3000 കോടി രൂപയിൽ അധികമുള്ള കമ്പനികൾക്കോ, വ്യക്തികൾക്കോ ലേലത്തിൽ പങ്കെടുക്കാം. ആറു നഗരങ്ങളില് നിന്നാണ് പുതിയ രണ്ടു ഫ്രാഞ്ചൈസികളുണ്ടാവുക. അഹമ്മദാബാദ്, ലഖ്നൗ, ഇന്ഡോര്, കട്ടക്ക്, ഗുവാഹത്തി, ധര്മശാല എന്നിവയാണ് ഈ നഗരങ്ങള്. അദാനി ഗ്രൂപ്പ്, ആര്പിജി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്, ഫാര്മ കമ്പനിയായ ടോറന്റ്, ബാങ്കിങ് മേഖലയിലെ പ്രമുഖര് എന്നിവരടക്കമുള്ള നിരവധി വ്യവസായികള് ടീമുകളെ സ്വന്തമാക്കാന് രംഗത്തുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
2022ലെ സീസണ് മുതലാവും പുതിയ ടീമുകള് കളത്തിലിറങ്ങുക. പുതിയ രണ്ട് ടീമുകള് കൂടി വരുന്നതോടെ അടുത്ത സീസണില് ഐപിഎല്ലില് മെഗാ താരലേലം നടക്കം. പുതിയ ഫ്രാഞ്ചൈസിക്കായുള്ള ലേലം ദുബായിലോ മസ്കറ്റിലോ വച്ചായിരിക്കും നടക്കുകയെന്നാണ് റിപ്പോര്ട്ടുകള്. അതേസമയം ഐപിഎല്ലിന്റെ ഈ സീസണിലെ രണ്ടാം പാദ മത്സരങ്ങള് 19 മുതല് ദുബായില് ആരംഭിക്കും. ഒക്ടോബര് 15നാണ് ഫൈനല്.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…