ദില്ലി :ഭാരതത്തിനു തിലകക്കുറിയായി പുതിയ പാർലമെന്റ് മന്ദിരം ഒരുങ്ങുന്നു. 64,500 സ്ക്വയർ മീറ്റർ വിസ്തൃതിയിൽ 970 കോടി രൂപ ബഡ്ജറ്റിലാണ് പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നത്. മന്ദിരത്തിന്റെ ഡിജിറ്റൽ ചിത്രങ്ങൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച നിലവിലെ പാർലമെന്റ് മന്ദിരത്തിന്റെ സ്ഥലപരിമിതിയും കെട്ടിടത്തിന്റെ ശോച്യാവസ്ഥയും കണക്കിലെടുത്താണ് പുതിയ മന്ദിരം നിർമ്മിക്കാൻ തീരുമാനിച്ചത്. പാർലമെന്റും വിവിധ മന്ദിരങ്ങളും ഉൾപ്പെടുന്ന സെൻട്രൽ വിസ്ത പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ മന്ദിരം നിർമ്മിക്കുക.

