Friday, December 19, 2025

പുത്തൻ സാങ്കേതിക വിദ്യ ! മികച്ച ടെക്‌നിക്കൽ ടീം! സാങ്കേതിക തികവാർന്ന ദൃശ്യങ്ങൾ! ദശലക്ഷക്കണക്കിന് പ്രേക്ഷകർ; തത്സമയക്കാഴ്ചകൾക്ക് മാത്രമായി പുതിയ പ്ലാറ്റ്‌ഫോമൊരുക്കി തത്വമയി നെറ്റ്‌വർക്ക്

പുത്തൻ സാങ്കതിക വിദ്യയിൽ, മാറുന്ന കാലഘട്ടത്തിന് യോജിച്ചരീതിയിൽ തത്സമയക്കാഴ്ചകൾ ഒരുക്കി അത്ഭുതം സൃഷ്ടിച്ച തത്വമയി തത്സമയ കാഴ്ചകൾക്ക് മാത്രമായി പ്രത്യേക പ്ലാറ്റ്‌ഫോമൊരുക്കുന്നു. തത്വമയി ഒരുക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയുള്ള വിവിധ പരിപാടികളുടെ തത്സമയ ദൃശ്യങ്ങളും അവക്ക് ലഭിക്കുന്ന സ്വീകാര്യതയും വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ടിരുന്നു. തുടർന്നാണ് തത്സമയ ദൃശ്യങ്ങൾക്ക് മാത്രമായി പുത്തൻ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ അണിയറയിൽ ഒരുങ്ങുന്നത്. https://www.facebook.com/TatwamayiLIVE എന്ന ലിങ്കിലൂടെ ഇനി തത്വമയി ഒരുക്കുന്ന തത്സമയ ദൃശ്യങ്ങൾ കാണാം.

പന്തളം മുതൽ സന്നിധാനം വരെ പരമ്പരാഗത കാനന പാതയിലൂടെ കടന്നുപോകുന്ന തിരുവാഭരണ ഘോഷയാത്രയുടെ തത്സമയ ദൃശ്യങ്ങൾ ആദ്യമായി ലോകത്തെ കാട്ടി തത്വമയി ചരിത്രം സൃഷ്ടിച്ചിരുന്നു. ഈ വർഷവും തുടർച്ചയായ അഞ്ചാം വർഷം തിരുവാഭരണ ഘോഷയാത്രയുടെ തത്സമയ ദൃശ്യങ്ങൾ ഒരുക്കുന്നതും തത്വമയി തന്നെയാണ്. കേരളം വലിയ രീതിയിൽ ചർച്ച ചെയ്ത അനന്തപുരി ഹിന്ദു മഹാ സമ്മേളനം പ്രേക്ഷക ലക്ഷങ്ങളിലേക്ക് എത്തിച്ചത് തത്വമയി ആയിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി പങ്കെടുത്ത ജർമനിയിൽ നടന്ന ജി 20 ഉച്ചകോടി തത്സമയം റിപ്പോർട്ട് ചെയ്ത ഏക മലയാളം ചാനൽ തത്വമയി ആയിരുന്നു. ആറ്റുകാൽ പൊങ്കാല, ചക്കുളത്ത്കാവ് പൊങ്കാല തുടങ്ങി നിരവധി സംഭവങ്ങളുടെ തത്സമയ ദൃശ്യങ്ങൾ കഴിഞ്ഞ വർഷം തത്വമയി ഒരുക്കിയിരുന്നു. റാന്നിയിൽ നടന്ന അയ്യപ്പഭഗവത മഹാസത്രവും ലോകം കണ്ടത് തത്വമയിയുടെ സാങ്കേതിക തികവിലൂടെയായിരുന്നു. 58 രാജ്യങ്ങളിൽ നിന്ന് 86 ലക്ഷം ആളുകളാണ് അയ്യപ്പ ഭാഗവത മഹാസത്രം തത്സമയം കണ്ടത്

Related Articles

Latest Articles