Categories: Kerala

2020ല്‍ കേരളത്തിന് നാല് പുതിയ ട്രെയിനുകള്‍,​ റിപ്പോര്‍ട്ട് റെയില്‍വേ മന്ത്രാലയത്തിന് കൈമാറി

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്കും ഏറെ നാളായുള്ള ആവശ്യവും പരിഗണിച്ച്‌ അടുത്ത വര്‍ഷം സംസ്ഥാനത്തിന് നാല് പുതിയ ട്രെയിനുകള്‍ അനുവദിക്കാന്‍ റെയില്‍വേ ബോര്‍ഡ് ടൈംടേബിള്‍ കമ്മിറ്റി തീരുമാനിച്ചു. നിലവിലെ തടസങ്ങള്‍ നീക്കി പാതയിരട്ടിപ്പിക്കല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന മുറയ്ക്കായിരിക്കും ട്രെയിനുകള്‍ അനുവദിക്കുക. റെയില്‍വേ ടൈംടേബിള്‍ കമ്മിറ്റി അംഗീകരിച്ച റിപ്പോര്‍ട്ട് റെയില്‍വേ മന്ത്രാലയത്തിന് അയച്ചിരിക്കുകയാണ്. മറ്റു തടസങ്ങളൊന്നുമില്ലാത്തതിനാല്‍ മന്ത്രാലയം റിപ്പോര്‍ട്ട് അംഗീകരിക്കും. പുതിയതായി ട്രെയിനുകള്‍ അനുവദിക്കുന്നതിന് ഏക തടസമായി അവശേഷിക്കുന്നത് പാതയിരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകാത്തതായിരുന്നു. ഇപ്പോഴത്തെ പാത 100 ശതമാനം ഉപയോഗിക്കുന്നുവെന്നാണ് കണക്കാക്കിയിരിക്കുന്നത്.

ആദ്യഘട്ടമായി ബംഗളൂരുവില്‍ നിന്നു തിരുവനന്തപുരത്തേക്ക് രണ്ടു ട്രെയിനുകളും, മുംബയ്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ഓരോ ട്രെയിനുമാണ് അനുവദിക്കുക. ഷൊര്‍ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള (കോട്ടയം വഴി) പാത ഇരട്ടിപ്പിക്കല്‍ നടപടികള്‍ അടുത്ത വര്‍ഷം മദ്ധ്യത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് ദക്ഷിണ റെയില്‍വേയുടെ കണക്കുകൂട്ടല്‍. ഏറ്റുമാനൂര്‍ മുതല്‍ ചിങ്ങവനം വരെയുള്ള പതിനാറര കിലോമീറ്റര്‍ ദൂരത്തെ നിര്‍മ്മാണ പ്രവര്‍ത്തനം മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇതില്‍ കോട്ടയം യാഡ് ഒഴികെയുള്ള സ്ഥലങ്ങളിലെ തടസങ്ങള്‍ നീക്കി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു.

പ്ളാന്റേഷന്‍ കോര്‍പറേഷന്‍, റബര്‍ ബോര്‍ഡ് ജംഗ്ഷന്‍ എന്നിവിടങ്ങളിലെ തര്‍ക്കം പരിഹരിച്ച്‌ നിര്‍മ്മാണം ആരംഭിച്ചു. കീറാമുട്ടിയായി അവശേഷിച്ചിരുന്ന കോട്ടയം യാഡ് ഭാഗത്ത് സ്ഥലം ഏറ്റെടുത്ത് പുതിയ നഷ്ടപരിഹാര പാക്കേജ് നിശ്ചയിച്ചു മുന്നോട്ടുപോകാന്‍ ജില്ലാകളക്ടറെ ചുമതലപ്പെടുത്തി. ഒരു മാസത്തിനുള്ളല്‍ ഈ സ്ഥലം കൂടി ഏറ്റെടുക്കുന്നതോടെ അവസാന തടസവും മാറും. പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായ ശേഷം കൊല്ലം, എറണാകുളം സൗത്ത്, തൃശൂര്‍, കോഴിക്കോട് സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറ്റുന്ന പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിക്കും.

B4 Admin

Recent Posts

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

1 hour ago

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

20 hours ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

1 day ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

2 days ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

2 days ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

2 days ago