തിരുവനന്തപുരം: മധ്യകിഴക്കന്‍ അറബിക്കടലില്‍ രൂപംകൊണ്ട ക്യാര്‍ ചുഴലിക്കാറ്റ് തീവ്രമായി. ചുഴലിയുടെ സ്വാധീനഫലമായി വ്യാഴാഴ്ചവരെ തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട കനത്തമഴയ്ക്കു സാധ്യതയുണ്ട്. മുംബൈ തീരത്തുനിന്ന് 620 കിലോമീറ്ററോളം ദൂരത്തായിരുന്ന ന്യൂനമര്‍ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ ഒമാന്‍തീരത്തേക്കു നീങ്ങുകയാണ്. തിങ്കളാഴ്ചയോടെ ഇത് അതിതീവ്രമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. തിങ്കളാഴ്ച രാവിലെ ഈ കടല്‍മേഖലയില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 290 കിലോമീറ്റര്‍ വരെയായിരിക്കും. ചൊവ്വാഴ്ചയ്ക്കുശേഷം ശക്തി കുറഞ്ഞുതുടങ്ങും.
ചൊവ്വാഴ്ച കൊല്ലം ജില്ലയിലും ബുധനാഴ്ച ഇടുക്കി ജില്ലയിലും ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും വ്യാഴാഴ്ചവരെ ഇടുക്കിവരെയുള്ള തെക്കന്‍ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ചവരെ കിഴക്ക്, മധ്യ അറബിക്കടല്‍ മേഖലയിലും നവംബര്‍ ഒന്നുവരെ പടിഞ്ഞാറ്, മധ്യ അറബിക്കടല്‍ മേഖലയിലും മീന്‍പിടിക്കാന്‍ പോകരുത് എന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച ലക്ഷദ്വീപ്, മാലദ്വീപ് മേഖലയില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 50 കിലോമീറ്റര്‍വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്.
ചൊവ്വാഴ്ചമുതല്‍ വ്യാഴാഴ്ചവരെ തെക്കുകിഴക്കന്‍ അറബിക്കടല്‍, കേരള തീരം, ലക്ഷദ്വീപ്, മാലദ്വീപ് മേഖല എന്നിവിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 50-60 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. തെക്കുകിഴക്കന്‍ അറബിക്കടലില്‍ ബുധനാഴ്ചയോടെ മറ്റൊരു ന്യൂനമര്‍ദം രൂപപ്പെട്ടേക്കും. ഇതിന്റെ തീവ്രതയും പാതയും കണക്കാക്കിയിട്ടില്ല. മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുള്ളതിനാല്‍ ചൊവ്വാഴ്ചവരെ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുപടിഞ്ഞാറന്‍ മേഖല, കന്യാകുമാരി, മാന്നാര്‍ കടലിടുക്ക്, തെക്കന്‍ തമിഴ്‌നാട് തീരമേഖലകളിലും മീന്‍പിടിക്കാന്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…