Actress-case-sai-sankar-get-back-the-chats
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ ദിലീപിന്റെ ഫോണിലെ നിർണായക വിവരങ്ങൾ നശിപ്പിച്ച ഹാക്കർ സായ് ശങ്കർ കസ്റ്റഡിയിൽ.ഇന്ന് 12 മണിയോടെയാണ് സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് പോലീസ് കസ്റ്റഡിയിൽ എടുത്തത്. നടിയെ ആക്രമിച്ച കേസിൽ നിർണായക തെളിവായ ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിച്ച സംഭവത്തിൽ ഏഴാം പ്രതിയാണ് സായ്ശങ്കർ. എന്നാൽ കേസിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് സായ്ശങ്കർ നൽകിയ അപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു കസ്റ്റഡിയിൽ എടുത്തത്.
സായിയെ ചോദ്യം ചെയ്ത ശേഷം അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നിലവിലെ തീരുമാനം. കഴിഞ്ഞ ദിവസം സംഭവത്തിൽ സായ് ശങ്കറിന്റെ പങ്ക് വ്യക്തമാക്കി ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അതേസമയം വധഗൂഢാലോചന കേസിന്റെ ആരംഭം മുതൽ തന്നെ അന്വേഷണത്തോട് സായ് ശങ്കർ സഹകരിച്ചിരുന്നില്ല. ഇത് മാത്രമല്ല കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്നുൾപ്പെടെ ആരോപിച്ച് നിരന്തരം ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…
തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…
തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…
ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…