Thursday, December 18, 2025

തിരുവനന്തപുരത്ത് ഭര്‍തൃഗൃഹത്തില്‍ നവവധു മരിച്ച നിലയില്‍ ; പ്രണയ വിവാഹം കഴിഞ്ഞിട്ട് 3 മാസം മാത്രം

തിരുവനന്തപുരം : പാലോട് ഇളവട്ടത്ത് ഭര്‍തൃഗൃഹത്തില്‍ നവവധു മരിച്ച നിലയില്‍. പാലോട് – ഇടിഞ്ഞാര്‍ – കൊളച്ചല്‍- കൊന്നമൂട് സ്വദേശി ഇന്ദുജ (25) ആണ് മരിച്ചത്.ഇന്നുച്ചയ്ക്ക് ഒന്നരയോടെ കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങിയ നിലയിലാണ് ഇന്ദുജയെ കണ്ടെത്തിയത്. ഭർത്താവ് അഭിജിത്ത് ഉച്ചയ്ക്ക് വീട്ടില്‍ ഭക്ഷണം കഴിക്കാനായി വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വീട്ടില്‍ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. ഉടന്‍ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്ദുജയും അഭിജിത്തും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. രണ്ട് വർഷത്തെ പ്രണയത്തിനൊടുവില്‍ മൂന്ന് മാസം മുമ്പാണ് ഇന്ദുജയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി അമ്പലത്തില്‍വെച്ച് അഭിജിത്ത് വിവാഹം കഴിച്ചത്.
സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് ഇന്ദുജ. അഭിജിത്ത് സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരനാണ്.

( ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Related Articles

Latest Articles