News Click links with Lashkar-e-Taiba! The Delhi Police's charge sheet has found that Rs 91 crore was spent on terror funding
ദില്ലി: ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് ക്ലിക്കിനും സ്ഥാപകൻ പ്രബീർ പുരകായസ്തയ്‌ക്കും ലഷ്‌കർ-ഇ-ത്വയ്ബ ഉൾപ്പെടെയുള്ള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ദില്ലി പോലീസിന്റെ കുറ്റപത്രം. ഭീകര ഫണ്ടിംഗിനായി ന്യൂസ് ക്ലിക്ക് വഴി 91 കോടി രൂപ ചെലവഴിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. മാർച്ച് 30നാണ് പട്യാല ഹൗസ് കോടതിയിൽ 8000 പേജുകളുള്ള കുറ്റപത്രം ദില്ലി പോലീസിന്റെ പ്രത്യേക സെൽ സമർപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് കോടതി കുറ്റപത്രം അംഗീകരിച്ചത്.
രാജ്യ വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കാൻ ചൈനയിൽ നിന്ന് സഹായം വാങ്ങിയെന്ന കേസിലാണ് ന്യൂസ് ക്ലിക്കും പ്രബീർ പുരകായസ്തയും അന്വേഷണം നേരിടുന്നത്. ചൈനീസ് പ്രൊപ്പഗണ്ട ഇന്ത്യയിൽ പ്രചരിപ്പിക്കുന്നതിനായി ഫണ്ട് സ്വീകരിച്ചുവെന്നാരോപിച്ച് പുരകായസ്തക്കെതിരെ യുഎപിഎ പ്രകാരം അന്വേഷണം നടക്കുകയാണ്. പുരകായസ്തയേയും സഹസ്ഥാപകനായ അമിത് ചക്രവർത്തിയെയും കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്. തിഹാർ ജയിലിലാണ് നിലവിൽ ഇരുവരും ഉള്ളത്.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…