Tuesday, May 21, 2024
spot_img

ന്യൂസ്‌ ക്ലിക്കിന് ലഷ്‌കർ-ഇ-ത്വയ്ബയുമായി ബന്ധം! ഭീകര ഫണ്ടിം​ഗിനായി 91 കോടി രൂപ ചെലവഴിച്ചെന്നഗുരുതര കണ്ടെത്തലുമായി ദില്ലി പോലീസിന്റെ കുറ്റപത്രം

ദില്ലി: ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ന്യൂസ്‌ ക്ലിക്കിനും സ്ഥാപകൻ പ്രബീർ പുരകായസ്തയ്‌ക്കും ലഷ്‌കർ-ഇ-ത്വയ്ബ ഉൾപ്പെടെയുള്ള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ദില്ലി പോലീസിന്റെ കുറ്റപത്രം. ഭീകര ഫണ്ടിം​ഗിനായി ന്യൂസ്‌ ക്ലിക്ക് വഴി 91 കോടി രൂപ ചെലവഴിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. മാർച്ച് 30നാണ് പട്യാല ഹൗസ് കോടതിയിൽ 8000 പേജുകളുള്ള കുറ്റപത്രം ദില്ലി പോലീസിന്റെ പ്രത്യേക സെൽ സമർപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് കോടതി കുറ്റപത്രം അംഗീകരിച്ചത്.

രാജ്യ വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കാൻ ചൈനയിൽ നിന്ന് സഹായം വാങ്ങിയെന്ന കേസിലാണ് ന്യൂസ്‌ ക്ലിക്കും പ്രബീർ പുരകായസ്തയും അന്വേഷണം നേരിടുന്നത്. ചൈനീസ് പ്രൊപ്പഗണ്ട ഇന്ത്യയിൽ പ്രചരിപ്പിക്കുന്നതിനായി ഫണ്ട് സ്വീകരിച്ചുവെന്നാരോപിച്ച് പുരകായസ്തക്കെതിരെ യുഎപിഎ പ്രകാരം അന്വേഷണം നടക്കുകയാണ്. പുരകായസ്തയേയും സഹസ്ഥാപകനായ അമിത് ചക്രവർത്തിയെയും കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്. തിഹാർ ജയിലിലാണ് നിലവിൽ ഇരുവരും ഉള്ളത്.

Related Articles

Latest Articles