Featured

അടുത്തത് DMK മുന്‍ ഖനന മന്ത്രി പൊന്മുടി; 28.4 കോടിയുടെ അഴിമതി കണ്ടെത്തി അണ്ണാമലൈ !

ജീവന്‍ പണയം വെച്ച് മുഖ്യമന്ത്രി സ്റ്റാലിന്‍റെയും ഡിഎംകെ മന്ത്രിമാരുടെയും അഴിമതിയ്ക്കെതിരെ കുരിശുയുദ്ധം തുടരുകയാണ് അണ്ണാമലൈ. ഏറ്റവും പുതുതായി ഡിഎംകെയുടെ മുന്‍ ഖനനമന്ത്രിയും ഇപ്പോഴത്തെ ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായ കെ. പൊന്മുടി നടത്തിയ കോടികളുടെ അഴിമതിയ്ക്കെതിരെയാണ് അണ്ണാമലൈ സമരം നടത്തുന്നത്. 2007 മുതല്‍ 2011 വരെ ഖനന-ധാതു മന്ത്രിയായിരിക്കെ കെ. പൊന്മുടി പൊതുഖജനാവിന് 28.4 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് അണ്ണാമലൈ തുറന്നടിച്ചിരിക്കുന്നത്. മന്ത്രിയെന്ന നിലയിലുള്ള തന്‍റെ സ്ഥാനം ഉപയോഗിച്ച് കെ. പൊന്മുടി അനധികൃത ഖനനം നടത്തിയതായും അണ്ണാമലൈ വ്യക്തമാക്കി.

അതേസമയം, തനിക്കെതിരായ ആരോപണം തള്ളിക്കളയണമെന്നാവശ്യപ്പെട്ട് മന്ത്രി കെ. പൊന്മുടി നല്‍കിയ പരാതി കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി തള്ളിക്കളഞ്ഞതോടെ അണ്ണാമലൈയുടെ ആരോപണത്തിന് ഗൗരവമേറിയിരിക്കുകയാണ്. പൊന്മുടി തെറ്റു ചെയ്തുവെന്ന് ഊഹിക്കാനുള്ള അടിസ്ഥാനം ഈ പരാതിക്കുണ്ടെന്നാണ് ജസ്റ്റിസ് ചന്ദ്രശേഖരന്‍റെ നിരീക്ഷണം. പൊന്മുടിയുടെ മകന്‍ ഗൗതം സിംഗമണിയും ഇവരുടെ ചില ബന്ധുക്കളും ഈ കേസില്‍ പ്രതികളാണ്. ഫീസ് നല്‍കാതെ ചെമ്മണ്ണില്‍ ഖനനം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. മന്ത്രിയെന്ന നിലയ്ക്കുള്ള പദവി ദുരുപയോഗം ചെയ്താണ് കെ. പൊന്മുടി ഖനന ലൈസന്‍സ് സംഘടിപ്പിച്ചത്. കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള കുറ്റങ്ങല്‍ പരാതിക്കാരന്‍ നടത്തി എന്നത് ഊഹിക്കാവുന്ന അടിസ്ഥാനം കേസിനുണ്ടെന്നും ജഡ്ജി വ്യക്തമാക്കി.

ഇതോടെ അണ്ണാമലൈയ്ക്കെതിരായ ഡിഎംകെയുടെ രോഷം ആളിക്കത്തുകയാണ്. സ്റ്റാലിനും കുടുംബത്തിനും എതിരെ ഒരാളും ചെറുവിരല്‍ പോലും അനക്കാന്‍ ധൈര്യപ്പെടില്ലെന്നിരിക്കെയാണ് ചരിത്രം തിരുത്തി അണ്ണാമലൈയുടെ നിര്‍ഭയമായ പോരാട്ടം തുടരുന്നത്. സ്റ്റാലിന്‍റെ വലംകൈയായ സെന്തില്‍ ബാലാജിയെ റെയ്ഡിന് ശേഷം ഇഡി അറസ്റ്റ് ചെയ്തിരുന്നു. സ്റ്റാലിന്‍റെ മകനും മരുമകനും കോടികളുടെ അഴിമതിപ്പണം ഒളിപ്പിക്കാന്‍ പെടാപ്പാട് പെടുകയാണെന്ന് ഒരു പത്രപ്രവര്‍ത്തകനോട് ധനമന്ത്രിയായിരുന്ന പളനിവേല്‍ ത്യാഗരാജന്‍ സംസാരിച്ചതിന്‍റെ വോയ്സ് ക്ലിപ് അണ്ണാമലൈ പുറത്തുവിട്ടതിന്‍റെ പേരില്‍ സ്റ്റാലിന്‍ ധനമന്ത്രിസ്ഥാനത്ത് നിന്നും താല്‍ക്കാലികമായി പളനിവേല്‍ ത്യാഗരാജനെ മാറ്റിനിര്‍ത്തിയിരുന്നു. കൂടാതെ ഖുശ്ബുവിനെയും ഗവര്‍ണറെയും അധിക്ഷേപിച്ച ഡിഎംകെ വക്താവായ ശിവജി കൃഷ്ണമൂര്‍ത്തിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ തമിഴ്നാട്ടില്‍ നിന്നുള്ള ചെങ്കോല്‍ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനവേളയില്‍ ഉപയോഗിച്ചതും ബിജെപിയില്‍ നിന്നും സ്റ്റാലിനും കൂട്ടര്‍ക്കും ലഭിച്ച വന്‍ തിരിച്ചടിയാണ്. അതേസമയം, അഴിമതിയില്‍ മുങ്ങിക്കുളിച്ച ദ്രാവിഡപാര്‍ട്ടിയുടെ തനിനിറം തുറന്നടിച്ച് പറഞ്ഞതോടെ ധാരാളം യുവാക്കള്‍ ബിജെപിയിലേക്കൊഴുകുന്നതായി റിപ്പോര്‍ട്ടുണ്ട്. കൂടാതെ അണ്ണാമലൈയുടെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ പ്രതീക്ഷയോടെ കൂടുതല്‍ യുവാക്കള്‍ എത്തുകയാണ്. എന്തായാലും സ്റ്റാലിന്റെ മുഖ്യമന്ത്രി കസേര ആടിത്തുടങ്ങിയിട്ടുണ്ടെന്നത് ഉറപ്പാണ്.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

2 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

2 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

2 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

2 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

3 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

3 days ago