തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കനത്ത മഴയും നീരൊഴുക്കും ഉള്ളതിനാല്‍ നെയ്യാര്‍ ഡാം ജല നിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. ഡാമിന്റെ നാലു ഷട്ടറുകളും ഒരടിയായി ഉയര്‍ത്തി ജല നിരപ്പ് ക്രമീകരിക്കും എന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ 83.58 മീറ്റര്‍ ആണ് ജലനിരപ്പ്. പരമാവധി ജല നിരപ്പ് 84. 750 മീറ്റര്‍ ആണ്.
ഇന്നലെ നാലിഞ്ച് ഉയര്‍ത്തിയിരുന്ന ഷട്ടര്‍ നീരൊഴിക്കിനെ തുടര്‍ന്നു ആറിഞ്ചായി ഉയര്‍ത്തിയിരുന്നു. നെയ്യാറിന്റെ ഇരു കരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണം എന്ന് അധികൃത്യര്‍ അറിയിച്ചു. ഇനിയും ഒഴുക്ക് ശക്തമായാല്‍ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും എന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

