Sunday, December 14, 2025

പന്തീരാങ്കാവ് യുഎപിഎ കേസ്; മുഖ്യമന്ത്രിയുടെ ആവശ്യം തള്ളി എന്‍ഐഎ, അലനും താഹയ്ക്കുമെതിരെ ശക്തമായ തെളിവുകള്‍

ദില്ലി: പന്തീരാങ്കാവ് യുഎപിഎ കേസ് കൈമാറണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം നിലനില്‍ക്കില്ലെന്ന് എന്‍ഐഎ. കേസില്‍ മെറിറ്റ് ഇല്ലെങ്കില്‍ മാത്രം കൈമാറാം. അലനും താഹയ്ക്കുമെതിരെ ശക്തമായ തെളിവുണ്ടെന്നും കേസില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകാന്‍ സാധ്യത ഉണ്ടെന്നും എന്‍ഐഎ

കഴിഞ്ഞ ദിവസമാണ് കേസില്‍ നിലപാട് മാറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയത്. കേസന്വേഷണം സംസ്ഥാന പൊലീസിന് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. നേരത്തെ പ്രതിപക്ഷം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെങ്കിലും മുഖ്യമന്ത്രി തയ്യാറായിരുന്നില്ല.

എന്നാല്‍ നിലപാട് തിരുത്തിയ അദ്ദേഹം, കേസ് തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് അമിത് ഷായ്ക്ക് കത്തയച്ചതായി നിയമസഭയെ അറിയിക്കുകയായിരുന്നു.

Related Articles

Latest Articles