ജമ്മു കശ്മീരിലെ ലത്‌പോരയിലെ സിആര്‍പിഎഫ് ഗ്രൂപ്പ് സെന്ററിന് നേരെ നടത്തിയ ഭീകരാക്രമണക്കേസില്‍ പ്രതിയായ ലഷ്കര്‍ ഭീകരന്‍ അറസ്റ്റില്‍ . 2017ലായിരുന്നു ആക്രമണം നടന്നത് .ഇര്‍ഷാദ് അഹമ്മദ് റെഷിയെയാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. കശ്മീര്‍ പുല്‍വാമ സ്വദേശിയാണ് റെഷി . ഇതോടെ ലത്‌പോര ഭീകരാക്രമണക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
ജയ്ഷെ മുഹമ്മദ് ഭീകര സംഘടനയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന റെഷി ജയ്ഷെ കമാന്‍ഡര്‍ നൂര്‍ മുഹമ്മദ് തന്ത്രെയുടെ അടുത്ത അനുയായിയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു .
അറസ്റ്റിലായ ഭീകരനെ തിങ്കളാഴ്ച പ്രത്യേക എന്‍.ഐ.എ കോടതിയില്‍ ഹാജരാകും .
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…