കൊൽക്കത്ത: പശ്ചിമ ബംഗാളിൽ എൻഐഎ നടത്തിയ റെയ്ഡിൽ ഒരു അൽ ഖ്വയ്‌ദ തീവ്രവാദി പിടിയിലായി. മുർഷിദാബാദ് ജില്ലയിൽ നിന്ന് ഞായറാഴ്ച രാത്രിയാണ് അബ്ദുൾ മോമിൻ മൊണ്ടാൽ (32) എന്ന ഭീകരൻ അറസ്റ്റിലായത്. മുർഷിദാബാദിലെ നസ്രാന സ്വദേശിയാണ് അബ്ദുൾ മോമിൻ മൊണ്ടാൽ. ഇയാൾ അവിടെ റായ്പൂർ ദാറൂർ ഹുദ ഇസ്ലാമിയ മദ്രസയിൽ അദ്ധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു. എൻഐഎ കഴിഞ്ഞ മാസം കേരളത്തിലും പശ്ചിമ ബംഗാളിലുമായി രജിസ്റ്റർ ചെയ്ത അൽ ഖ്വയ്‌ദ കേസുമായി ബന്ധപ്പെട്ടാണ് ഈ അറസ്റ്റും. മുർഷിദാബാദിലെ ജില്ലാ കോടതിയിൽ ഹാജരാക്കിയ മോമിനെ ട്രാൻസിറ്റ് റിമാൻഡിൽ ദില്ലിയിലേക്ക് കൊണ്ടുപോകും.
പ്രാഥമിക അന്വേഷണത്തിൽ, ഇന്ത്യയിലെ അൽ ഖ്വയ്‌ദ മൊഡ്യൂൾ അംഗങ്ങൾ വിളിച്ചുചേർത്ത ഗൂഢാലോചനകളിൽ അറസ്റ്റിലായ അബ്ദുൾ മോമിന് പങ്കുള്ളതായി കണ്ടെത്തിയാതായി എൻഐഎ വ്യക്തമാക്കി. തീവ്രവാദ പ്രവർത്തനങ്ങൾക്കായി അബ്ദുൾ മോമിൻ ധനസമാഹരണം നടത്തി. ഗ്രൂപ്പിലേക്ക് പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യാനും ഇയാൾ ശ്രമിച്ചതായി എൻഐഎ അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
സെപ്റ്റംബറിൽ കേരളത്തിലെ പെരുമ്പാവൂരിലടക്കം നടന്ന റെയ്‌ഡിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം മുർഷിദാബാദിലും പരിശോധന നടന്നത്.
സെപ്റ്റംബറിൽ നടന്ന റെയ്‌ഡിൽ പശ്ചിമ ബംഗാളിൽ നിന്നും ദില്ലിയിൽ നിന്നുമായി എട്ടു പേരെയും കേരളത്തിൽ നിന്ന് മൂന്നുപേരെയും അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഇന്ത്യയൊട്ടാകെ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതി ആസൂത്രണം ചെയ്തുവരികയായിരുന്നു.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…