Saturday, October 3, 2026

വീണ്ടുംഅൽ ഖ്വയ്ദ തീവ്രവാദി പിടിയിൽ; ആക്രമണങ്ങളും ഗൂഢാലോചനകളും നയിച്ച കൊടുംഭീകരൻ; ഒപ്പം മദ്രസ്സ അധ്യാപനവും

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ എൻഐഎ നടത്തിയ റെയ്ഡിൽ ഒരു അൽ ഖ്വയ്‌ദ തീവ്രവാദി പിടിയിലായി. മുർഷിദാബാദ് ജില്ലയിൽ നിന്ന് ഞായറാഴ്ച രാത്രിയാണ് അബ്ദുൾ മോമിൻ മൊണ്ടാൽ (32) എന്ന ഭീകരൻ അറസ്റ്റിലായത്. മുർഷിദാബാദിലെ നസ്രാന സ്വദേശിയാണ് അബ്ദുൾ മോമിൻ മൊണ്ടാൽ. ഇയാൾ അവിടെ റായ്പൂർ ദാറൂർ ഹുദ ഇസ്ലാമിയ മദ്രസയിൽ അദ്ധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു. എൻഐഎ കഴിഞ്ഞ മാസം കേരളത്തിലും പശ്ചിമ ബംഗാളിലുമായി രജിസ്റ്റർ ചെയ്ത അൽ ഖ്വയ്‌ദ കേസുമായി ബന്ധപ്പെട്ടാണ് ഈ അറസ്റ്റും. മുർഷിദാബാദിലെ ജില്ലാ കോടതിയിൽ ഹാജരാക്കിയ മോമിനെ ട്രാൻസിറ്റ് റിമാൻഡിൽ ദില്ലിയിലേക്ക് കൊണ്ടുപോകും.

പ്രാഥമിക അന്വേഷണത്തിൽ, ഇന്ത്യയിലെ അൽ ഖ്വയ്‌ദ മൊഡ്യൂൾ അംഗങ്ങൾ വിളിച്ചുചേർത്ത ഗൂഢാലോചനകളിൽ അറസ്റ്റിലായ അബ്ദുൾ മോമിന് പങ്കുള്ളതായി കണ്ടെത്തിയാതായി എൻഐഎ വ്യക്തമാക്കി. തീവ്രവാദ പ്രവർത്തനങ്ങൾക്കായി അബ്ദുൾ മോമിൻ ധനസമാഹരണം നടത്തി. ഗ്രൂപ്പിലേക്ക് പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യാനും ഇയാൾ ശ്രമിച്ചതായി എൻ‌ഐ‌എ അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

സെപ്റ്റംബറിൽ കേരളത്തിലെ പെരുമ്പാവൂരിലടക്കം നടന്ന റെയ്‌‌ഡിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം മുർഷിദാബാദിലും പരിശോധന നടന്നത്.
സെപ്റ്റംബറിൽ നടന്ന റെയ്‌ഡിൽ പശ്ചിമ ബംഗാളിൽ നിന്നും ദില്ലിയിൽ നിന്നുമായി എട്ടു പേരെയും കേരളത്തിൽ നിന്ന് മൂന്നുപേരെയും അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഇന്ത്യയൊട്ടാകെ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതി ആസൂത്രണം ചെയ്തുവരികയായിരുന്നു.

Related Articles

Latest Articles