കോയമ്പത്തൂര്‍: ശ്രീലങ്കയിലെ ഈസ്റ്റർ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ കോയമ്പത്തൂരില്‍ വ്യാപക എൻഐഎ റെയ്‌ഡ്. ഏഴിടങ്ങളിലായി നടത്തിയ റെയ്‌ഡിനോടുവിൽ എൻഐഎ സംഘം 7 പേരെ അറസ്റ്റ് ചെയ്തു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത പുതിയ കേസുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
സ്‌ഫോടനത്തില്‍ പങ്കാളികളായവരുമായി സമൂഹമാധ്യമങ്ങളിൽ ആശയ വിനിമയം നടത്തിയ എട്ടു പേരെ കോയമ്പത്തൂര്‍ കമ്മീഷണറുടെ കാര്യാലയത്തില്‍ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. അസറുദ്ദീന്‍, സദ്ദാം, അക്രം ജിന്ന, അബൂബക്കര്‍ സിദ്ദിഖ്, ഇദളയത്തുള്ള ഷാഹിംഷ തുടങ്ങിയവരുടെ വീടുകളിലും ഇവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലുമാണ് പരിശോധന. ഇവരുടെ ഐ എസ് ബന്ധം വ്യക്തമാകുന്ന മുറയ്ക്ക് അറസ്റ്റുണ്ടാകും.
ശ്രീലങ്കന്‍ സ്‌ഫോടനത്തിന്‍റെ മുഖ്യസൂത്രധാരൻ ഹസ്രാന്‍ ഹാഷീമിന്‍റെ ഫേസ്ബുക്ക് സുഹൃത്തായിരുന്നു ഇന്ത്യയിൽ ഇയാൾ ഐഎസ് മാതൃകയിൽ പ്രവർത്തിക്കുന്ന സംഘടനയുടെ നേതാവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അന്‍പു നഗര്‍, പൊഡനൂര്‍, കുനിയമ്പത്തൂര്‍ മേഖലകളിലാണ് റെയ്ഡ് നടക്കുന്നത്. രാവിലെ ഏഴു മണി മുതല്‍ റെയ്ഡ് നടക്കുകയാണ്. ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് കോയമ്പത്തൂരില്‍ റെയ്ഡ് നടക്കുന്നത്.

