ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ വിവിധയിടങ്ങളില്‍ എന്‍ഐഎയുടെ വ്യാപക റെയ്‌ഡ്. ജമാ അത്ത് ഇ ഇസ്ലാമി സംഘടനാ നേതാവിന്റെ വീട്ടിലും പരിശോധന നടക്കുകയാണ്. എന്നാൽ ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇന്ന് രാവിലെ ആരംഭിച്ച റെയ്‌ഡ് ഇപ്പോഴും തുടരുകയാണ്. ഷോപ്പിയാന്‍, ആനന്ദ്‌നാഗ്, ബന്ദിപ്പോറ ഉള്‍പ്പെടെയുള്ള ജില്ലകളിലാണ് പരിശോധന നടക്കുന്നത്.
എൻഐഎയും സിആര്‍പിഎഫും സംയുക്തമായാണ് പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്. നാല്‍പ്പതോളം ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. അതേസമയം ഷോപ്പിയാനിലെ മല്‍ദേര, നദിഗാം എന്നീ മേഖലകളില്‍ റെയ്‌ഡ് പൂര്‍ത്തിയായി. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടെ മറ്റ് കേസുകളുമായി ബന്ധപ്പെട്ട് എന്‍ഐഎ വിവിധയിടങ്ങളില്‍ പരിശോധന നടത്തുകയും കുറച്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. പ്രദേശത്ത് ഭീകര സംഘടനകളുമായി ബന്ധമുള്ളവർ പിടിമുറുക്കുന്നു എന്ന വിവരം ലഭിച്ച സാഹചര്യത്തിലാണ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്. തുടർന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ നേതാവ് സയീദ് സലാഹുദ്ദീന്റെ രണ്ട് മക്കളെ ഉൾപ്പെടെ ഭീകര ബന്ധം പുലർത്തിയിരുന്ന നിരവധി പേരെ ജോലിയിൽ നിന്നും പിരിച്ച് വിടുകയും ചെയ്തിരുന്നു.
പോലീസ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിവിധ വകുപ്പുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്കാണ് ഭീകര ബന്ധമുള്ളതായി അന്ന് കണ്ടെത്തിയത്. സയ്ദ് സലാഹുദ്ദീന്റെ മക്കളായ സയ്ദ് ഷാഖീല്‍, ഷാഹിദ് യൂസുഫ് എന്നിവരായിരുന്നു പിരിച്ചുവിട്ടവരിലെ പ്രധാനികള്‍. ഇവരില്‍ ഒരാള്‍ വിദ്യാഭ്യാസ വകുപ്പിലും മറ്റൊരാള്‍ സ്‌കീംസിലുമാണ് ജോലി ചെയ്തിരുന്നത്. ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ എന്‍ഐഎ നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…
ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ…
തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…
കാണ്‍പൂര്‍ : സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തായ്ലന്ഡ് സ്വദേശിനിയെ പ്രണയം നടിച്ച് വിവാഹം കഴിച്ച ശേഷം ലക്ഷക്കണക്കിന് രൂപ…
കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…
കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…