Featured

നീരജ് ചോപ്രയുടെ ജീവിതത്തിൽ വഴിത്തിരിവായ ആ യാത്ര | Neraj Chopra

ഹരിയാനയിലെ പാനിപ്പത്തിൽ ഒരു കൂട്ടുകുടുംബത്തിലാണ് നീരജിൻ്റെ ജനനം. 17 അംഗങ്ങളുള്ള കുടുംബത്തിലെ കുട്ടികളിൽ ഏറ്റവും മുതിർന്നയാൾ നീരജ് ആയിരുന്നു. അതുകൊണ്ട് തന്നെ മുത്തശ്ശിയുടെ വാത്സല്യം ആവോളം ലഭിച്ച നീരജിന് 11ആം വയസ്സിൽ 80 കിലോ ആയിരുന്നു തൂക്കം. ടെഡി ബെയർ, പൊണ്ണത്തടിയൻ എന്നിങ്ങനെ പല പേരുകളിൽ സ്കൂളിലെ സുഹൃത്തുക്കൾ അവനെ പരിഹസിച്ചു.കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറി വന്ന മകനെ ആശ്വസിപ്പിക്കാനും അവന്റെ ഭാരം കുറയ്ക്കാൻ നീരജ് പാനിപ്പത്തിലെ ജിമ്മില്‍ ചേർത്തു. ആ യാത്ര ഒരു വഴിത്തിരിവായി. യാത്രക്കിടെ ബസിലിരുന്ന് ശിവാജി സ്റ്റേഡിയത്തിൽ ജാവലിൻ ത്രോ നടത്തുന്ന അത്‌ലീറ്റുകളെ നീരജ് കണ്ടു. ലവ് അറ്റ് ഫസ്റ്റ് സൈറ്റ്. ടോക്യോയിലെ സ്വർണത്തിളക്കത്തിലേക്കുള്ള നീരജിൻ്റെ യാത്ര അവിടെ തുടങ്ങുന്നു.

ശിവാജി സ്റ്റേഡിയത്തിൽ തന്നെ നീരജ് ജാവലിൻ പരിശീലനം ആരംഭിച്ചു. 30 രൂപ ആയിരുന്നു ഓരോ ദിവസവും നീരജിൻ്റെ കയ്യിൽ ഉണ്ടാവുക. അത് ബസ് കൂലി കൊടുക്കുമ്പോഴേക്കും തീരും. ഒന്നും കഴിക്കാതെ, കുടിക്കാതെ നീരജ് പരിശീലനം തുടർന്നു. വൈകാതെ നീരജിലെ പ്രതിഭയെ ഹരിയാന ജാവലിൻ ത്രോ താരം ജയ്‌വീർ തിരിച്ചറിഞ്ഞു. അങ്ങനെ 14ആം വയസ്സിൽ പാഞ്ച്കുല സ്പോർട്സ് നഴ്സറിയിലൂടെ നീരജ് ജാവലിൻ ത്രോയിൽ പ്രൊഫഷണൽ പരിശീലനം ആരംഭിച്ചു.പിന്നീട് സ്കൂൾ കായിക മേളകളിൽ സജീവമായ നീരജ് ചോപ്ര ദേശീയ വേദികളിലും തന്റെ സ്ഥാനം അറിയിക്കുകയും അതിവേഗം ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.2012ൽ, 15ആം വയസ്സിൽ നീരജ് ആദ്യ ദേശീയ ജൂനിയർ സ്വർണം നേടി. അന്ന് 68.46 മീറ്റർ ദൂരം താണ്ടി പുതിയ റെക്കോർഡും സ്ഥാപിച്ചു.2013ൽ ലോക യൂത്ത് ചാംപ്യൻഷിപ്പിലാണ് താരത്തിന്റെ രാജ്യാന്തര അരങ്ങേറ്റം.അന്ന് 19-ാം സ്ഥാനത്തായിരുന്നു താരം.2015ൽ ഏഷ്യൻ ചാംപ്യൻഷിപ്പിലേക്ക് എത്തിയപ്പോൾ 9-ാം സ്ഥാനം കണ്ടെത്തി.രാജ്യാന്തര മീറ്റുകളിൽ മോശം പ്രകടനങ്ങൾ നടത്തേണ്ടിവന്നതോടെ നീരജ് വിദേശ പരിശീലകരുടെ സഹായം തേടി. 100 മീറ്റർ ദൂരം ജാവലിൻ പായിച്ച് ലോക റെക്കോർഡ് സ്ഥാപിച്ച ഉവെ ഹോഹ്ന അടക്കമുള്ളവർ നീരജിൻ്റെ ഗുരുക്കളായി. ഇതായിരുന്നു അടുത്ത വഴിത്തിരിവ്.

B4 Admin

Recent Posts

ആന്റോ അഗസ്റ്റിനെതിരായ മദ്യശേഖര കേസ്. എക്സൈസ് നീക്കം ആന്റോയുടെ ഭാര്യാമാതാവിലേക്ക്. നിര്‍ണായക മൊഴി ഉടന്‍. വരുന്നത് കൂടുതല്‍ അറസ്റ്റുകളോ?. അബ്കാരി കേസില്‍ പുതിയ വഴിത്തിരിവ്

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…

38 minutes ago

അമിത് ഷായുടെ സന്ദര്‍ശനം. ഗുരുതര സുരക്ഷാ വീഴ്ചയെന്ന് കെ. സുരേന്ദ്രന്‍. കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയെന്ന് ആരോപണം

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…

2 hours ago

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള കോണ്‍ഗ്രസ് ആക്രമണം ലജ്ജാകരം. തോല്‍വികളുടെ ജാള്യത മറക്കാന്‍ കമ്മീഷനെ ആക്രമിക്കുന്നുവെന്ന് സ്മൃതി ഇറാനി

ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…

2 hours ago

രോഗികള്‍ മരുന്ന് കിട്ടാതെ വലയുമ്പോള്‍, കോടികളുടെ മരുന്നുകള്‍ വെയര്‍ഹൗസില്‍ നശിക്കുന്നു. മരുന്നുക്ഷാമത്തിന് പിന്നില്‍ ഗുരുതര വീഴ്ച. അഞ്ച് വര്‍ഷമായി കാലാവധി കഴിഞ്ഞ മരുന്നുകള്‍ നശിപ്പിച്ചില്ലെന്ന് കണ്ടെത്തല്‍. വെയര്‍ഹൗസുകളില്‍ കെട്ടിക്കിടക്കുന്നത് 120 കോടിയുടെ മരുന്നുകള്‍.

തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാതെ രോഗികള്‍ വലയുന്നതിനിടെ, ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കി വെയര്‍ഹൗസുകളില്‍…

9 hours ago

പത്രസമ്മേളന ശൈലി മാറ്റാന്‍ ഒരുങ്ങി സര്‍ക്കാര്‍. മാധ്യമങ്ങള്‍ക്ക് ഇനി കടുത്ത നിയന്ത്രണം. നടപ്പിലാക്കുന്നത് കോവിഡ് കാലത്തെ പത്രസമ്മേളനങ്ങളുടെ മാതൃക.ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇനി മുന്‍കൂര്‍ അനുമതി വേണം. മുഖ്യമന്ത്രി സുരക്ഷാ കവചത്തിനുള്ളിലോ?

കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…

10 hours ago

ഇസ്ലാമിക ഭീകര ബന്ധം . കേരളം ഉൾപ്പെടെ 16 ഇടങ്ങളിൽ NIA റെയ്ഡ്. അന്വേഷണം ബംഗ്ലാദേശ് ഭീകര സംഘടനയുമായി ബന്ധപ്പെട്ടെന്ന് വിവരം.

ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…

10 hours ago