കൊച്ചി: സ്വർണ്ണക്കടത്ത് കേസില്‍ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ്, കെ.ടി റമീസ് അടക്കമുള്ള 20 പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. യുഎപിഎയിലെ16,17,18 വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സന്ദീപ് നായര്‍ കേസില്‍ മാപ്പ് സാക്ഷിയാണ്.
കേസിൽ ആദ്യ അറസ്റ്റ് നടന്ന് 180 ദിവസം ആകുന്നതിന് മുൻപാണ് കുറ്റപത്രം നൽകുന്നത്. കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ കൊഫേ പോസ ചുമത്തിയ പ്രതികൾ ഒഴികെയുള്ളവർക്ക് സ്വാഭാവിക ജാമ്യം ലഭിക്കും. ഇത് തടയുന്നതിനായാണ് എൻഐഎയുടെ പുതിയ നീക്കം. കൊച്ചി എൻഐഎ കോടതി മുൻപാകെ അന്വേഷണ ഉദ്യോഗസ്ഥൻ രാധാ കൃഷ്ണ പിള്ളയാണ് കുറ്റപത്രം സമർപ്പിച്ചത്.
സന്ദീപ് നായര്‍ നേരത്തെ തന്നെ കോടതിയില്‍ രഹസ്യമൊഴി നല്‍കി മാപ്പ് സാക്ഷിയായതാണ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 21 പേരോളം അറസ്റ്റിലായിട്ടുണ്ട്. ഇതില്‍ ഏഴ് പേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഉള്ളത്. 12പേര്‍ ജാമ്യം ലഭിച്ച് പുറത്താണ് ഉള്ളത്. കേസില്‍ ഇനിയും അറസ്റ്റിലാവാനുള്ളവരെ പിടികൂടുന്നതിന് അനുസരിച്ച് കുറ്റപത്രങ്ങളും ഇതോടൊപ്പം ഫയല്‍ ചെയ്യും.
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…