Thursday, May 16, 2024
spot_img

സ്വർണ്ണക്കടത്ത് കേസില്‍ നാടകീയ നീക്കം; എൻഐഎ കുറ്റപത്രം സമർപ്പിച്ചു; സന്ദീപ് നായർ മാപ്പ് സാക്ഷി

കൊച്ചി: സ്വർണ്ണക്കടത്ത് കേസില്‍ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ്, കെ.ടി റമീസ് അടക്കമുള്ള 20 പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. യുഎപിഎയിലെ16,17,18 വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സന്ദീപ് നായര്‍ കേസില്‍ മാപ്പ് സാക്ഷിയാണ്.

കേസിൽ ആദ്യ അറസ്റ്റ് നടന്ന് 180 ദിവസം ആകുന്നതിന് മുൻപാണ് കുറ്റപത്രം നൽകുന്നത്. കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ കൊഫേ പോസ ചുമത്തിയ പ്രതികൾ ഒഴികെയുള്ളവർക്ക് സ്വാഭാവിക ജാമ്യം ലഭിക്കും. ഇത് തടയുന്നതിനായാണ് എൻഐഎയുടെ പുതിയ നീക്കം. കൊച്ചി എൻഐഎ കോടതി മുൻപാകെ അന്വേഷണ ഉദ്യോഗസ്ഥൻ രാധാ കൃഷ്ണ പിള്ളയാണ് കുറ്റപത്രം സമർപ്പിച്ചത്.

സന്ദീപ് നായര്‍ നേരത്തെ തന്നെ കോടതിയില്‍ രഹസ്യമൊഴി നല്‍കി മാപ്പ് സാക്ഷിയായതാണ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 21 പേരോളം അറസ്റ്റിലായിട്ടുണ്ട്. ഇതില്‍ ഏഴ് പേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഉള്ളത്. 12പേര്‍ ജാമ്യം ലഭിച്ച്‌ പുറത്താണ് ഉള്ളത്. കേസില്‍ ഇനിയും അറസ്റ്റിലാവാനുള്ളവരെ പിടികൂടുന്നതിന് അനുസരിച്ച്‌ കുറ്റപത്രങ്ങളും ഇതോടൊപ്പം ഫയല്‍ ചെയ്യും.

Related Articles

Latest Articles